Kerala
‘ഗവര്‍ണറെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം’: ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി കെ ടി ജലീല്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ആരിഫ് മുഹമ്മദ് ഖാന്‍ താമസിക്കേണ്ടത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗെസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഗവര്‍ണര്‍ക്കെതിരെ സമരത്തിലുള്ള എസ്.എഫ്.ഐക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.
സര്‍വകലാശാല സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളില്‍ ആര്‍.എസ്.എസ് നോമിനികളെ നിയമിച്ച് ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് എസ്.എഫ്.ഐ ശക്തമായ സമരവുമായി രംഗത്തെത്തിയതോടെ ഗവര്‍ണറും സര്‍ക്കാറും പരസ്യമായ ഏറ്റുമുട്ടലിലാണ്. എസ്.എഫ്.ഐയെ രംഗത്തിറക്കിയത് മുഖ്യമന്ത്രിയാണെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതിനെതിരെ രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ കലുഷിതാന്തരീക്ഷം സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ് ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുക എന്നത്. ക്രിമിനല്‍സ്, ബ്ലഡി, റാസ്‌ക്കല്‍സ് എന്നൊക്കെയുള്ള കഠിന പദങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ വിളിച്ചുപറയുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ വിധത്തിലാണോ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
Delhi
ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.
Kerala
മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്‌ലാ?ഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക.
റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും ക്യാമറ, റഡാര്‍, ഡിസ്പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഡിസ്പ്ലേയില്‍ ആറു ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ല.
അഞ്ചുദിവസത്തിനകം ഒരു ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വോഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തും.
വി.കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം ഐപിഎസ്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡി പി.എസ് പ്രമോജ് ശങ്കര്‍, സിബിസി മഹീന്ദ്ര വൈസ് പ്രസിഡന്റ് ഗോപകുമാര്‍, എംവിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ernakulam
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത; ആത്മഹത്യയെന്ന സംശയത്തില്‍ പൊലീസ്
കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്റെ 26 ആം നിലയിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത. ആത്മഹത്യയാണെന്ന സംശയത്തില്‍ പൊലീസ്. രക്ഷിതാക്കൾ ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സ്കൂളിലെ പ്രശ്നങ്ങ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃതർ വിളിപ്പിച്ചിരുന്നു. തുടർന്നു വീട്ടില്‍ എത്തിയ രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു. നേരത്തെ മറ്റൊരു സ്കൂളില്‍ പ്രശ്നം ഉണ്ടാക്കിയതിന്‍റെ പേരില്‍ കുട്ടിയെ സ്കൂള്‍ മാറ്റി ചേർത്തിരുന്നുവെന്നും പൊലീസിന് വിവരം കിട്ടി. കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിൻ -രചന ദമ്ബതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login