സർക്കാരിന് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് , അടുത്ത മാസം മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരും ; അനുപമ

തി​രു​വ​ന​ന്ത​പു​രം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ തു​ട​ർ സ​മ​രം പ്ര​ഖ്യാ​പി​ച്ച്‌ അ​നു​പ​മ.അ​ടു​ത്ത മാ​സം 10 ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് അ​നു​പ​മ അ​റി​യി​ച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.കു​ഞ്ഞി​നെ ത​ന്നി​ൽ​നി​ന്ന് അ​ക​റ്റി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വ​ണം. വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അനുപമ കുറ്റപ്പെടുത്തി.

ദത്ത് നൽകലുമായി ബന്ധപ്പെട്ട് ടി.വി അനുപമ ഐ.എ.എസിൻറെ റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളിൽ കൂടിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും അനുപമ പറഞ്ഞു. നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറാനുള്ള എഗ്രിമെൻ്റ് തയാറാക്കിയ നോട്ടറിക്കെതിരെ നടപടിശ്യപ്പെട്ട് നിയമ സെക്രട്ടറിക്ക് പരാതി നൽകുമെന്നും പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമാക്കി പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെയും സമീപിക്കുമെന്നും അനുപമ പറഞ്ഞു.ഡിസംബർ പത്തിന് സെക്രട്ടേറിയറ്റിനു മുമ്പിൽ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ സൂചനാ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്

Related posts

Leave a Comment