Connect with us
48 birthday
top banner (1)

News

സർവകലാശാലകൾക്കുള്ള സർക്കാരിൻ്റെ പ്രതിമാസ ഗ്രാന്റ് ഒരു ഗഡു വെട്ടിക്കുറച്ച തീരുമാനം പ്രതിഷേധാർഹം: കെ.എസ്.യു

Avatar

Published

on

സംസ്ഥാനത്തെ സർവകലാശാലകൾക്കുള്ള സർക്കാറിൻറെ പ്രതിമാസ ഗ്രാന്റ് ഒരു ഗഡു വെട്ടിക്കുറച്ച തീരുമാനം പ്രതിഷേധാർഹമെന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിമാസശമ്പളവും പെൻഷനും നൽകുന്നത് ഗ്രാന്റ് തുകയിൽ നിന്നായതിനാൽ ഗ്രാന്റ് ഗഡു റദ്ദാക്കിയത് ശമ്പളവിതരണത്തെയും പെൻഷനെയും ദോഷകരമായി ബാധിക്കും.
സർവ്വകലാശാലകളുടെ സ്ഥിര നിക്ഷേപം പിൻവലിച്ചോ,,യുജിസി അനുവദിച്ചിട്ടുള്ള പദ്ധതി ഫണ്ടിൽ നിന്നോ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റോ എടുത്തോ ശമ്പളവും പെൻഷനും നൽകാനും ഗ്രാന്റ് ഗഡു അടുത്ത വർഷത്തെ ഗ്രാന്റ് വിഹിതത്തിൽ പെടുത്തി നൽകുമെന്നുമായിരുന്നു സർക്കാരിന്റെ ഉറപ്പ് പാഴ് വാക്കായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement
inner ad

അതേ സമയം സ്‌റ്റേറ്റ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സർവ്വകലാശാല ഫണ്ട്‌ അടിയന്തിരമായി സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം യൂണിവേഴ്സിറ്റികൾ നടപ്പാക്കിയതോടെ ഗവേഷണ പ്രൊജക്റ്റുകൾക്ക് യുജിസി അനുവദിച്ചു തുക പോലും യഥാസമയം പിൻവലിക്കാനാവുന്നില്ലെന്നപരാതി പ്രൊജക്റ്റ്‌ ഡയറക്ടർക്ക്‌മാർക്കുണ്ട്.ഇത് ഗവേഷണ മേഖലയെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി

ഗ്രാന്റ്ഗഡു റദ്ദാക്കിയത് സർവ്വകലാശാലകളുടെ ആക്കാദമിക് പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.ഇത് വിദ്യാർത്ഥി സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും അലോഷ്യസ് സേവ്യർ ചൂണ്ടികാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഇത്തരം തീരുമാനങ്ങൾ വഴിയൊരുക്കുമെന്നും, വിഷയത്തിൽ ശക്തമായി പ്രതിഷേധം ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു

Advertisement
inner ad

National

കൊല്‍ക്കത്തയിലെ മാളില്‍ വന്‍ തീപിടിത്തം

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ മാളില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പിടുത്തം. അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമായെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ജാദവ്പൂര്‍ ഡിവിഷന്‍ ഡിസിപി ബിദിഷ കലിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.മാളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ നിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിച്ചു.

Advertisement
inner ad

തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം ഇപ്പോഴും കണ്ടെത്താൻ സാദിച്ചിട്ടില്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കപ്പെടുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ആളുകള്‍ മാളില്‍ നിന്ന് പുറത്തേക്ക് ഓടുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ റസ്റ്റോറന്റിലും വന്‍ തീപിടിത്തമുണ്ടായിരുന്നു. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. തീപിടിത്തം തിരക്കേറിയ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍, ലോക്കല്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Advertisement
inner ad
Continue Reading

Education

കീമിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഓൺലൈനിൽ അപേക്ഷിക്കാം

Published

on

തിരുവനന്തപുരം: പ്രഫഷനൽ ഡിഗ്രി കോഴ്‌സുകളിലേക്ക് ഈ അധ്യയന വർഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാൻ അവസരം.

Advertisement
inner ad

കീം 2024 മുഖേന എൻജിനിയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധകോഴ്‌സുകൾക്ക് ഇതിനകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കാനും അവസരമുണ്ട്. നാറ്റാ പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബിആർക്ക്) കോഴ്‌സിനും, നീറ്റ് യുജി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സിനും അപേക്ഷിക്കാം. 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഇതിന് സൗകര്യം ലഭിക്കും. നിലവിൽ റജിസ്റ്റർ ചെയ്തവർക്ക് അവരുടെ അപേക്ഷകളിൽ മതിയായ രേഖകൾ കൂട്ടിച്ചേർക്കുന്നതിന് പിന്നീട് അവസരം നൽകും.

Advertisement
inner ad
Continue Reading

Alappuzha

കായംകുളത്ത് ടിപ്പർലോറി ഇടിച്ച് വൈദ്യുതത്തൂൺ ഒടിഞ്ഞു; 26 മണിക്കൂർ വൈദ്യുതി മുടക്കി കെഎസ്ഇബി

Published

on

കായംകുളം: വൈദ്യുത തൂൺ ഒടിഞ്ഞതിനെ തുടർന്ന് 26 മണിക്കൂർ വൈദ്യുതി മുടക്കി കെഎസ്ഇബിയുടെ. മദ്യ ലഹരിയിലായിരുന്ന ടിപ്പർലോറിക്കാർ പുളിമുക്കിന് സമീപമുള്ള വൈദ്യുത തൂൺ ഇടിച്ച് തകർത്തത് പുനഃസ്ഥാപിക്കുന്നതിൽ വന്ന വീഴ്ചയാണ് നിവാസികൾക്ക് പരീക്ഷണമായതും വൻ പ്രതിഷേധത്തിനിടയാക്കിയതും. സംഭവത്തിന് ശേഷം ലോറിക്കാർ കടന്ന് കളഞ്ഞു. പിന്നീട് ലോറി ആലപ്പുഴ സ്വദേശിയുടേതാണെന്ന് കണ്ടെത്തി. ‌

Advertisement
inner ad

വൈദ്യുത ബോർഡിന് തുക അടയ്ക്കാൻ സമ്മതിച്ചു. രാത്രിയായതിനാൽ ഇന്നലെ രാവിലെ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന നിലപാടായിരുന്നു കെഎസ്ഇബിക്ക്. എന്നാൽ, വൈകിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതാണ് ജനങ്ങളുടെ അമർഷത്തിനിടയാക്കിയത്. പോസ്റ്റുമായി ജീവനക്കാർ എത്തിയത് ഇന്നലെ രാവിലെ 11നാണ്. ‌പത്ത് പോസ്റ്റുകൾ മാറ്റേണ്ട സമയമായിട്ടും ഒരു പോസ്റ്റ് മാറാൻ ഇത്രയും സമയം എടുത്തത് കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു.

മൂവായിരത്തിലേറെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയുമാണ് പ്രശ്നം ബാധിച്ചത്. രാവിലെ ജോലിക്ക് പോകേണ്ടവരും കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടവരും ഇതു മൂലം വലഞ്ഞു. ഇൻവർട്ടറുകളും പ്രവർത്തനരഹിതമായതോടെ രാത്രി മുഴുവൻ ജനം ദുരിതം അനുഭവിച്ചു. മരുന്ന് കടകളിലെ ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ പല മരുന്നുകളും നശിച്ചു. ഇന്നലെ രാത്രിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

Advertisement
inner ad

കായംകുളം–കാർത്തിക പള്ളി റോഡ് വികസിപ്പിച്ചപ്പോൾ പോസ്റ്റുകൾ റോഡിലേക്ക് നീങ്ങിനിൽക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ മേയ് 27ന് ഇതിന് തൊട്ടടുത്തുള്ള തൂണ് കാർ ഇടിച്ച് തകർത്തിരുന്നു. അന്നും വൈദ്യുതി മുടക്കം ജനജീവിതത്തെ ബാധിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured