തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍

കൊ​ക്ക​യാ​ര്‍: കേ​ര​ള​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം ആ​യി​ര​ത്തോ​ളം ചെ​റി​യ മ​ണ്ണി​ടി​ച്ചി​ലു​ക​ളു​ണ്ടാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ദു​ര​ന്ത​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കു​ന്ന​ത് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ ഒ​രു​പാ​ട് വൈ​കി. പ്ര​തി​പ​ക്ഷം നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി​ട്ടും തെ​ര​ച്ചി​ല്‍ ദു​ഷ്‌​ക​ര​മാ​യി​രു​ന്നു.

ഇ​ന്ന​ലെ പ​ക​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വി​ശ​ദീ​ക​രി​ക്ക​ണം. കൊ​ക്ക​യാ​റി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് മെ​മ്ബ​ര്‍ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ജെ​സി​ബി​യു​മാ​യി എ​ത്തി​യ​ത്. പോ​ലീ​സോ ഫ​യ​ര്‍​ഫോ​ഴ്‌​സോ ഒ​ന്നും എ​ത്തി​യി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ കൊ​ക്ക​യാ​ര്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment