കോവിഡ് ഒഴിയാതെ കേരളം ; സൗജന്യ വാഗ്ദാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിയുന്നു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിനേഷനും കോവിഡനന്തര ചികിത്സയും സൗജന്യമായിരിക്കുമെന്ന മുന്‍ പ്രഖ്യാപനങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സംസ്ഥാന സര്‍ക്കാര്‍. അന്യ സംസ്ഥാനങ്ങള്‍ കൂടുതല്‍ സൗജന്യങ്ങള്‍ ഏര്‍പ്പെടുത്തുമ്ബോഴാണ് നയം തിരുത്തി അധിക ബാധ്യതയില്‍ നിന്ന് പിന്‍വലിയാനുള്ള കേരളത്തിന്റെ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടും തീരുമാനങ്ങളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.

സംസ്ഥാനങ്ങള്‍ ഒരു ഡോസ് വാക്സീന്‍ 400 രൂപ നല്‍കി വാങ്ങണമെന്നു കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം എതിര്‍ത്ത മുഖ്യമന്ത്രിമാരില്‍ പിണറായി വിജയനും ഉണ്ടായിരുന്നു. തുടര്‍ന്ന് സൗജന്യ വാക്സിനേഷന് 1300 കോടി രൂപ കണ്ടെത്താന്‍ വാക്സീന്‍ ചാലഞ്ച് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്ഥാപനങ്ങളും വ്യക്തികളും കോടികളാണു സംഭാവന ചെയ്തത്. ഈ തുക പ്രത്യേക അക്കൗണ്ടില്‍ ശേഖരിക്കുമെന്ന് അന്നു വാക്കു നല്‍കിയെങ്കിലും അതും ഇതുവരെ പാലിച്ചിട്ടില്ല.

Related posts

Leave a Comment