യുക്രെയ്നില്‍ കുടങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി രക്ഷപെടുത്താനൊരുങ്ങുന്നു

റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് വ്യോമമാര്‍ഗം അടച്ചതോടെ യുക്രെയ്നില്‍ കുടങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍.
സംഘര്‍ഷത്തെ തുടര്‍ന്ന് യുക്രെയ്നിലേക്കുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. യുക്രെയിനിന്റെ അയല്‍ രാജ്യമായ ഹംഗറി വഴി യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് മുന്നോടിയായി ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് പ്രത്യേക സംഘത്തെ യുക്രെയ്നിലേക്ക് അയക്കും.

“യുക്രെയ്നില്‍ നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ സഹായിക്കുന്നതിനും നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായി ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പ്രത്യേക സംഘത്തെ അതിര്‍ത്തി പോസ്റ്റായ സോഹാനിയിലേക്ക് അയച്ചിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഹംഗറി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, ” ഹംഗറിയിലെ ഇന്ത്യ എംബസി ട്വിറ്ററില്‍ വ്യക്തമാക്കി.

“ഇന്ത്യ ഗവണ്‍മെന്റ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രക്ഷാദൗത്യം ആവിഷ്‌കരിച്ച്‌ വരികയാണെന്നും”- ട്വീറ്റില്‍ പറയുന്നു.

യുക്രൈനിലെ വിമാനസർവീസുകൾ റദ്ദാക്കിയതിനാൽ .ഇന്ത്യക്കാർ എല്ലാവരും പാസ്സ്പോർട്ടും ആവശ്യസാധനങ്ങളും എടുത്ത് രാജ്യത്തിൻറെ പടിഞ്ഞാറൻ ഭാഗത്തേക്ക് മാറണം എന്നും ഇന്ത്യയിലേക്ക് തദ്ദേശീയരെ തിരികെയെത്തിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണെന്നും നേരത്തെ യുക്രൈനിലെ ഇന്ത്യൻഎംബസി അറിയിച്ചിരുന്നു .

Related posts

Leave a Comment