Kerala
കർഷകരുടെ പ്രശ്നങ്ങൾ പറയുമ്പോൾ സർക്കാരിന് പുച്ഛം: വി.ഡി സതീശൻ
തിരുവനന്തപുരം: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസവും പുച്ഛവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നാല് ലക്ഷം രൂപ മാസ വരുമാനമുള്ള ഔഡി കാറുള്ള കര്‍ഷകനാണോ വനാതിര്‍ത്തികളിലും ഹൈറേഞ്ചിലും ഉള്‍പ്പെടെ കഷ്ടപ്പെടുന്ന സാധാരണ കർഷകരുടെ പ്രതീകം. ഓരോ പ്രദേശത്തും ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കര്‍ഷകരാണെന്നും കേരളത്തിലെ കാര്‍ഷിക മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുമ്പ് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
തെങ്ങ് കയറുന്നതിന് കൊടുക്കേണ്ട കൂലി നാളികേരം വിറ്റാല്‍ കിട്ടാത്ത അവസ്ഥയാണ്. നാളികേരത്തിന്റെ സംഭരണ വില 34 രൂപയായി പ്രഖ്യാപിച്ചു. നാളികേര സംഭരണം കൃത്യമായി നടന്നിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായേനെ. 50000 ടണ്‍ നാളികേരം സംഭരിക്കാന്‍ അനുമതി ലഭിച്ചിട്ട് അഞ്ചില്‍ ഒന്ന് മാത്രമെ സംഭരിക്കാനായുള്ളൂ. അതേസമയം തമിഴ്‌നാട് 50000 ടണ്‍ സംഭരിക്കുകയും 35000 ടണ്‍ കൂടി സംഭരിക്കാനുള്ള പ്രത്യേക അനുമതി നേടുകയും ചെയ്തു. തമിഴ്‌നാട് എണ്‍പതിനായിരത്തോളം ടണ്ണിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ നാളികേര സംഭരണം പരാജയപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിജയകരമായിരുന്ന നാളികേര സംഭരണം 2017-18 മുതല്‍ 2020-21 വരെ പൂര്‍ണമായും മുടങ്ങി. നാളികേര സംഭരണത്തില്‍ ഗൗരവതരമായ പരാജയമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭരണ സ്ഥലത്തേക്ക് നാളികേരം എത്തിക്കുന്നതിനുള്ള വണ്ടിക്കൂലി പോലും ലഭിക്കുന്നില്ല. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ സംഭരണത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സംഭരണ വില 34-ല്‍ നിന്നും 40 ആയി വര്‍ധിപ്പിക്കാനുള്ള ശ്രമവും നടത്തേണ്ടതുണ്ട്. നാളികേരത്തിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് മന്ത്രി പറയുന്നത് തെറ്റാണ്. സംഭരണം പരാജയപ്പെടുകയും നാളികേര കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറുകയും ചെയ്യുകയാണ്. കേരളത്തിലെ നാളികേരത്തിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. ഇതെല്ലാം മറച്ചുവച്ചാണ് കര്‍ഷകരെ ചേര്‍ത്തു പിടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞത്. കെട്ടിപ്പിടിക്കുകയും ചേര്‍ത്ത് പിടിക്കുകയും മാത്രം ചെയ്താല്‍ മതിയോ? കര്‍ഷകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അധ്വാനത്തിനുള്ള കൂലി കിട്ടണം. കര്‍ഷകന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടോ? മുഖ്യമന്ത്രിയുടെ ചിരിയും ധനകാര്യ കൃഷി മന്ത്രിമാരുടെ സന്തോഷവും കണ്ടപ്പോള്‍ റബറിന്റെ വില കൂട്ടുമെന്നാണ് കരുതിയത്. പക്ഷെ പത്ത് രൂപ വര്‍ധിപ്പിച്ച ധനകാര്യമന്ത്രി നിരാശപ്പെടുത്തി. പ്രഖ്യാപിച്ച താങ്ങുവില പോലും നല്‍കുന്നില്ലെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ സാമ്പദ് വ്യവസ്ഥയിലേക്ക് വലിയ സംഭവന നല്‍കിയിരുന്ന കാര്‍ഷിക മേഖല പൂര്‍ണമായും തകരുകയാണ്. 2020 ന് ശേഷം കര്‍ഷക കടാശ്വാസ കമ്മിഷന്‍ അപേക്ഷ പോലും സ്വീകരിക്കുന്നില്ല. പല സഹകരണ ബാങ്കുകളിലും സര്‍ക്കാര്‍ വിഹിതം നല്‍കാത്തത് കൊണ്ട് വായ്പ അടച്ചു തീര്‍ത്തവര്‍ക്ക് രേഖകള്‍ പോലും നല്‍കുന്നില്ല. കര്‍ഷകര്‍ക്ക് ഒരു ആശ്വാസവും നല്‍കാത്ത കമ്മിഷനായി കടാശ്വാസ കമ്മിഷന്‍ മാറി. വ്യാപകമായ ജപ്തി നടപടികളാണ് കാര്‍ഷിക മേഖലയില്‍ നടക്കുന്നത്. 12000 കോടിയുടെ ഇടുക്കി പാക്കേജും 7000 കോടിയുടെ വയനാട് പാക്കേജും 5000 കോടിയുടെ കുട്ടനാട് പാക്കേജും പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇതില്‍ വയനാട്ടില്‍ കാപ്പി സംഭരണത്തിന് 50 ലക്ഷം മാത്രമാണ് നല്‍കിയത്. പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. ഒരു കര്‍ഷകരെയും നിങ്ങള്‍ സഹായിക്കുന്നില്ല. കുട്ടനാട്ടില്‍ കടം കയറി എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ആന്തൂരിലെ കര്‍ഷകന്‍ മരിച്ചപ്പോള്‍ അന്വേഷിച്ച് പോയ പോലെ മരിച്ച കര്‍ഷകരുടെ കുടുംബകാര്യങ്ങളിലേക്കൊന്നും പോകേണ്ട. കര്‍ഷകര്‍ കടക്കെണിയിലും ജപ്തി നടപടിയിലുമാണെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Featured
ചേലക്കര നിയോജക മണ്ഡലം ബൂത്ത്തല സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തൃശൂർ: ചേലക്കര നിയോജക മണ്ഡലം ബൂത്ത് തല സ്പെഷ്യൽ കൺവെൻഷൻ ചേലക്കര അനില ഓഡിറ്റോറിയത്തിൽ വച്ച് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇലക്ഷൻ കമ്മിഷൻഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറിനുള്ളിൽ യു ഡി എഫ് മുന്നണി സ്ഥാനാർഥി യെ പ്രഖ്യാപിക്കുകുകയും ചേലക്കര യുഡിഎഫ് തിരിച്ചുപിടിക്കാൻ സജ്ജമായ ചിട്ടയായ പ്രവർത്തന മാണെന്നും എല്ലാ പ്രവർത്തകരും ഓരെ മനസോടെ പാർട്ടി യുടെ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ പി എം അനീഷ്, വള്ളത്തോൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷാനവാസ്. കെപിസിസി വൈസ് പ്രസിഡന്റ് ശ്രീ വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ്.മുൻ ഡിസിസി പ്രസിഡന്റ് ശ്രീ ജോസ് വള്ളൂർ, മുൻ എംഎൽഎ അനിൽ അക്കര, കെപിസിസി ഭാരവാഹികളായ ശ്രീ രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടം കണ്ടത്, ജോൺ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കെ പി സി സി, ജില്ലാ നേതാക്കൾ സന്നിഹിതരായി. ചടങ്ങിൽ പഴയന്നൂർ ഐ എച്ച് ആർ ഡി കോളേജ് തിരഞ്ഞെടുപ്പിൽ ഫുൾ പാനൽ നേടി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
Alappuzha
വിസ തട്ടിപ്പിനെ തുടര്‍ന്ന് ആത്മഹത്യ; പ്രതി ബിജോയ്ക്കായി ഊര്‍ജ്ജിതമായ അന്വേഷണം
ആലപ്പുഴ: വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിയായ ബിജോയെ കണ്ടെത്താനായി ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ
ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ. എന്‍. രാജേഷ്, എടത്വാ എസ്.ഐ എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നാണ് ഏജന്‍സിയെ കുറിച്ചും പ്രതിയെ കുറിച്ചും വിവരം ലഭിച്ചത് ഇതിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ് കഴിഞ്ഞ ശനിയാഴ്ച തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ നിന്നും നിരവധി ആളുകളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി ഏജന്‍സിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ നീരേറ്റുപുറത്തുള്ള രണ്ട് ബാങ്കുകളുടെ അക്കൗണ്ടില്‍ നിന്ന് അരക്കോടിയിലേറെ രൂപ ഏജന്‍സിക്ക് കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടില്‍ നിന്നും ആറ് ലക്ഷം രൂപയോളം ഈ എജന്‍സിക്ക് കൈമാറിയിട്ടുണ്ട്. വിദേശ ജോലി സ്വപ്‌നം കണ്ട നിരവധി ആളുകളുടെ പണമാണ് ഏജന്‍സി കൈക്കലാക്കിയത്. ശരണ്യയുടെ വിശ്വാസിയതയില്‍ പണം കൈമാറിയ മറ്റ് തൊഴിലന്വേഷികള്‍ വിസ തട്ടിപ്പെന്ന് മനസ്സിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് വിസ തട്ടിപ്പ് വിവരം ശരണ്യക്ക് മനസ്സിലായത്. ഇതില്‍ മനം നൊന്താണ് ശരണ്യ തൂങ്ങി മരിച്ചത്. ശരണ്യയുടെ മരണവിവരം അറിഞ്ഞ ഭര്‍ത്താവും തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പോലീസിന്റെയും സമയോജിതമായ ഇടപെടാലില്‍ ജീവന്‍ തിരിച്ചു കിട്ടിയിരുന്നു.
Alappuzha
ജര്‍മ്മനിയില്‍ മരണപ്പെട്ട ആദം ജോസഫിന്റെ മൃതദേഹം 13നു നാട്ടിലെത്തിക്കും
മാവേലിക്കര: ജര്‍മ്മനിയില്‍ മരണപ്പെട്ട ആദം ജോസഫിന്റെ മൃതദേഹം 13ന് ജര്‍മനിയില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ലഭിച്ചതായി അദ്ദേഹം പറഞ്ഞു പരേതന്റെ മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികള്‍ ഉറപ്പുവരുത്തുന്നതിന് വിദേശകാര്യ മന്ത്രാലയവും ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായിട്ടാണ് ജര്‍മ്മനി പോലുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ ശക്തമായ ഒരു രാജ്യത്ത് നിന്നും ഇത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്ന് എംപി അറിയിച്ചു. ജര്‍മ്മനിയില്‍ നിന്നും വിമാന മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിക്കുന്ന മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചാണ് ബന്ധുക്കള്‍ക്ക് കൈമാറുന്നത്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login