Connect with us
48 birthday
top banner (1)

Kerala

ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ നിരന്തരം കവർന്നെടുക്കുന്നു; ജി. സുബോധനൻ

Avatar

Published

on

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ ദിനംപ്രതി കവർന്നെടുക്കപ്പെടുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധനൻ. കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നര വർഷക്കാലമായി ജീവനക്കാർക്ക് ക്ഷാമബത്ത ലഭിക്കുന്നില്ല. 2021 മുതൽ 7 ഗഡുക്കളിലായി 21 ശതമാനമാണ് കിട്ടാനുണ്ടായിരുന്നത്.
അതിൽ ഒന്നാം ഗഡുവായ രണ്ട് ശതമാനം മെയ് മാസം ലഭിക്കുന്ന ശമ്പളത്തോടൊപ്പം അനുവദിച്ച് ഉത്തരവാ യിരുന്നു.
2021 ജനുവരി 1മുതൽ ജൂൺ 30 വരെയുള്ള കാലയളവിലേതായിരുന്നു ഈ തുക.
എന്നാൽ 2021 മുതൽ ക്ഷാമബത്ത അനുവദിച്ച ഏപ്രിൽ മാസം വരെയുള്ള 39 മാസത്തെ കുടിശികയെ കുറിച്ച് ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ല. ക്ഷാമബത്ത ഏത് കാലയളവിലേതാണ് എന്ന വിവരവും ഉത്തരവിൽ നിന്ന് ഒഴിവാക്കി.
ഇത് കുടിശ്ശിക തുക അട്ടിമറിക്കുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്.
പൊതുജനങ്ങൾക്ക് സേവനം നൽകേണ്ട സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇതിനെ കാണേണ്ടിവരും. ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും പിന്മാറാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ തുടക്കമാണിത്.

ജോലി ചെയ്താൽ കൂലി നൽകാൻ കെൽപ്പില്ലാത്ത സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ശമ്പളം കൊടുക്കേണ്ട സമയമാകുമ്പോൾ സാങ്കേതിക പ്രശ്നം എന്നോ സാമ്പത്തിക പ്രതിസന്ധി എന്നോ പറഞ്ഞ് തടി തപ്പും. സത്യത്തിൽ സർക്കാരിന്റെ തന്നെ ധൂർത്തും സാമ്പത്തിക അരാജകത്വവുമാണ് ഇതിന് കാരണം.
അഞ്ചുവർഷം മുമ്പ് ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണത്തിന്റെ കുടിശിക നൽകുന്നതിനോ ലീവ് സറണ്ടർ ആനുകൂല്യം നൽകുന്നതിനോ തയ്യാറാകുന്നില്ല.
പങ്കാളിത്ത പെൻഷൻകാരെ ഉൾപ്പെടെ വഞ്ചിക്കുന്ന നയമാണ് ഇവർ തുടരുന്നത്.
ജീവനക്കാർക്ക് നിലവിൽ കിട്ടാനുള്ള 19 ശതമാനം ക്ഷാമബത്തയും ഉടൻ അനുവദിക്കണം. ഇതിൻ്റെ കുടിശിക തുക അടിയന്തരമായി പിഎഫിൽ ലയിപ്പിക്കണം.

Advertisement
inner ad

സർക്കാർ ജീവനക്കാർ പൊതുസമൂഹത്തിന്റെ തന്നെ ഭാഗമാണ്. അവരെ ഒറ്റപ്പെടുത്തി ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നത് അനുവദിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രതിഷേധത്തിന് തയ്യാറാകണമെന്നും അദ്ദേഹം അറിയിച്ചു.
എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ
അധ്യക്ഷത വഹിച്ചു. എ എം ജാഫർഖാൻ, ജെ. എഡിസൺ, വി .എൽ. രാജേഷ് കമൽ, ആർ.എസ്. പ്രശാന്ത് കുമാർ, വി.എസ് .രാകേഷ് , എം എസ് അജിത് കുമാർ , പി ജി പ്രദീപ് അരുൺദാസ് എന്നിവർ സംസാരിച്ചു

Advertisement
inner ad

Kerala

സിപിഎം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവം: കേസെടുത്ത് പൊലീസ്

Published

on

തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്.തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്.

Advertisement
inner ad

വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്.ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

ഇതിന് പിന്നാല അനുമതി വാങ്ങാതെയാണ് സിപിഐഎം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു.എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു.

Advertisement
inner ad

Advertisement
inner ad
Continue Reading

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Kerala

സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി,ഹൈക്കോടതി റദ്ദാക്കി

Published

on

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ആയിരുന്ന ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.പ്രതികളായ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ നടപടി.

അതേസമയം കേസില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടിറദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading

Featured