സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യലാബുകളുടെ ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: സർക്കാരിന് വേണ്ടി കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളിലെ ആർടിപിസിആർ നിരക്ക് തീരുമാനിച്ചു. ഇപ്പോൾ 500 രൂപയാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്ന ചാർജ്. എം പാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ ഒരു സാമ്പിൾ പരിശോധിക്കാൻ 418 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ ലാബുകൾക്ക് പുറമേ എം പാനൽ ചെയ്ത സ്വകാര്യ ലാബുകളും സർക്കാരിനായി സാമ്പിൾ പരിശോധന നടത്താറുണ്ട്.

കുറച്ചുമാസങ്ങൾക്ക് മുമ്പ് സ്വകാര്യ ലാബുകളിലെ കോവിഡ് 19 ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചിരുന്നു. ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് 1500 രൂപയായിരുന്നു ഹൈക്കോടതി നിർദേശത്തെ തുടർന്ന് 1700 ആക്കി അന്ന് ഉയർത്തി. ഈ തുകയാണ് പിന്നീട് കുറച്ചത്.

Related posts

Leave a Comment