Palakkad
വിദ്യാര്‍ത്ഥിയുടെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

പാലക്കാട്: പാലക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയാണ് നിര്‍ദേശം നല്‍കിയത്.
മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്ന്, ഇത് വാര്‍ത്തയാകുകയും ചെയ്തു.
പാലക്കാട് ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ, പ്രിന്‍സിപ്പല്‍ അനില്‍ കുമാര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
Kerala
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട്: നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസിൽ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂർ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചായ നൽകിയ ഗ്ലാസ് പൊട്ടിച്ച് ചില്ലുകഷണം വച്ച് കൈ മുറിക്കുകയായിരുന്നു. ഇടത് കൈയിലാണ് യുവാവ് സ്വയം മുറിവേൽപ്പിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തിങ്കളാഴ്ചയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Kerala
പാലക്കാട് ട്രാവലര്‍ മറിഞ്ഞ് അപകടം; പത്ത് പേര്‍ക്ക് പരിക്കേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് അപകടം. ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അട്ടപ്പാടിയില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.
Kerala
നെന്മാറയിലെ പൊലീസ് നടപടി സാധാരണക്കാരോടുള്ള വെല്ലുവിളി; കെ.ജി. എൽദോ

ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രഞ്ജിത്തിനെ ആലത്തൂർ കോടതിക്കു മുന്നിൽ സ്വീകരിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി കെ.ജി എൽദോ നേതാക്കളായ എസ്എം ഷാജഹാൻ മാസ്റ്റർ, പ്രദീപ് നെന്മാറ, അനൂപ് ആർ ഗോകുലം, രാഹുൽ കെ ജി, പ്രിൻസ് ആനന്ദ്, തുടങ്ങിയവർ
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ സ്വാഭാവിക പ്രതിഷേധമുയർത്തിയ നാട്ടുകാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്ത് പകപോക്കുന്ന നെന്മാറ പോലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധർഹമാണെന്ന് ഡിസിസി ജനറൽസെക്രട്ടറി കെജി എൽദോ. ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന സമയത്ത് സ്വാഭാവികമായി ജനങ്ങൾ സംഘടിച്ചതിനെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയും അർദ്ധരാത്രി വീടുകൾ വളഞ്ഞു അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത നടപടി നെന്മാറയിലെ സാധാരണക്കാരായ ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയാണെന്നും പൊലീസിന്റെ ഈ നീക്കങ്ങക്കേറ്റ കനത്തപ്രഹരമായാണ് ജയിലിൽ അടച്ചവർക്ക് ആലത്തൂർ മജിസ്ട്രേട്ട് കോടതി ജാമ്യം നൽകിയതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെന്മാറ പോത്തുണ്ടിയിലെ ഇരട്ട കൊലപാതകം പൊലീസിന്റെ അലംഭാവം കൊണ്ട് മാത്രം സംഭവിച്ചതാണ്. ആ ജാള്യത മറക്കുന്നതിന് വേണ്ടിയാണ് ജനങ്ങൾക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. മാധ്യമങ്ങളുടെ പക്കലും, പൊലീസിന്റെ കൈയ്യിലും വ്യക്തമായ വീഡിയോ ഉണ്ടായിട്ടും പ്രതി പട്ടിക സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിടാത്തത് ജനങ്ങളെ മനപ്പൂർവ്വം ഉപദ്രവിക്കുന്നതിന് വേണ്ടിയാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഈ നാട്ടിലെ ജനങ്ങളെ പൂർണമായും എതിരാക്കി പ്രതിയെ കൊണ്ടുള്ള തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിൽ വെള്ളം ചേർത്തുകൊണ്ട് പ്രതിക്ക് കേസ് നടത്തിപ്പിൽ രക്ഷപ്പെടുവാനുള്ള പഴുതുകൾ സൃഷ്ടിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ രാഷ്ട്രീയം നോക്കാതെ,മറ്റ് വേർതിരിവുകൾ നോക്കാതെ നെന്മാറയിലെ ജനം ഒന്നിച്ചു നിൽക്കണമെന്നും
കെ. ജി. എൽദോ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്, പ്രവർത്തകനായ രഞ്ജിത്തിനെയും, സിഐടിയു ചുമട്ട് തൊഴിലാളിയായ ഷിബുവിനെയും അർദ്ധരാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെ. ജി. എൽദോ പറഞ്ഞു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login