വിദ്യാഭ്യാസരംഗത്തെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം അഡ്വ: മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2022 ജനുവരി 27, 28. 29 തിയ്യതികളിൽ കണ്ണൂർ വേദിയാകും. വിദ്യാഭ്യാസ രംഗത്തെ പാളിച്ചകൾ സർക്കാർ പരിഹരിക്കണമെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു. എ എച്ച്. എസ്. ടി. എ. യുടെ സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം കണ്ണൂർ ഡി സി സി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സംസ്ഥാന സമ്മേളന പോസ്റ്റർ ബഹുമാനപ്പെട്ട കണ്ണൂർ മേയർ ശ്രീ. ടി.ഒ മോഹനൻ നിർവ്വഹിച്ചു . ഡി സി സി ജനറൽ സെക്രട്ടറി ശ്രീ. രാജീവൻ എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. എ. എച്ച് എസ്. ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ . എസ് . മനോജ് സ്വാഗതവും ശ്രീ. എം. എം. ബെന്നി നന്ദി അർപ്പിച്ചു. അർ . അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷർ കെ . എ വർഗീസ് , സംസ്ഥാന സെക്രട്ടറി ശ്രീ. എസി . മനോജ് , സംസ്ഥാന വൈസ്.പ്രസിഡന്റ് ശ്രീ. ജിജി തോമസ്, ശ്രീ. അർ. സാബു , മുൻ ഡി. സി. സി പ്രസിഡന്റ് ശ്രീ. സതീശൻ പച്ചേനി, ഡി. സി. സി. ജനറൽ സെക്രട്ടറി ശ്രീ. കെ. സി. മുഹമ്മദ് ഫൈസൽ, സംസ്ഥാന ഒർഗനൈസിംഗ് സെക്രട്ടറി ശ്രീ. എ. പി. അബ്ദുൾ നാസിർ ,ശ്രീ. സന്തോഷ് ടി ഇമ്മട്ടി , ശ്രീ. സെബാസ്റ്റ്യൻ ജോൺ , ശ്രീ .കെ. അനിൽ കുമാർ , ശ്രീ. ജോണി തോമസ്, ശ്രീ. സഖറിയാസ് , ശ്രീ. ഒ.വി നിധീഷ് ,ശ്രീമതി. പി.വി ധന്യ, ശ്രീമതി. പി. വത്സല, ശ്രീമതി. ഷൈനി തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment