മദ്യം കലർത്തിയ ജ്യൂസ് നൽകി യുവതിയെ പീഡിപ്പിച്ചു

യുവതിയെ ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കിക്കിടത്തിയ ശേഷം ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 12 ന് വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം നടന്നത്. ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി. മയക്കിക്കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലിസ് ചൊവ്വാഴ്ച ഇരുവരെയും പിടികൂടുകയായിരുന്നു.

Related posts

Leave a Comment