യുവതിക്ക് രണ്ടുഡോസ് കൊവിഡ് വാക്സിനും ഒരുമിച്ച്‌ കുത്തിവച്ചതായി പരാതി

തിരുവനന്തപുരം: യുവതിക്ക് രണ്ടുഡോസ് കൊവിഡ് വാക്സിനും ഒരുമിച്ച്‌ കുത്തിവച്ചതായി പരാതി. തിരുവനന്തപുരം ജില്ലയിലെ മണിയറയിലാണ് സംഭവം. 25 കാരിക്കാണ് വാക്സിന്‍ രണ്ടുഡോസും ഒന്നിച്ച്‌ കുത്തിവച്ചത്. യുവതി ഇപ്പോള്‍ ജനറല്‍ ആശുപ്രതിയില്‍ നിരീക്ഷണത്തിലാണ്.

ആദ്യ ഡോസ് വാക്സിന്‍ എടുക്കാന്‍ എത്തിയ യുവതിക്ക് രണ്ട് ഡോഡും ഒരുമിച്ച്‌ കുത്തിവച്ചെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. .

Related posts

Leave a Comment