Connect with us
48 birthday
top banner (1)

Malappuram

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

Avatar

Published

on

മലപ്പുറം: ഊര്‍ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ യുവാവ് മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ ആയിരുന്നു അപകടം. രാവിലെ 11 മണിയോടെയായിരുന്നു അപകടം. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫൊറന്‍സിക് സംഘം സംഭവസ്ഥലത്ത് ഉടന്‍ പരിശോധന നടത്തും. ഇതിനു ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാവുകയുള്ളൂ. കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയ്ക്കുള്ളിൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ററഷീദിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.

Advertisement
inner ad

Kerala

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Published

on

മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി സ്വദേശി പി. ബി.ചാലിബിനെയാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു.
രാത്രി എട്ടിന് വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണിൽ കിട്ടിയില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ ചാലിബിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയി. വ്യാഴാഴ്‌ച രാവിലെ 6.55 ന് ഫോൺ വീണ്ടും ഓണായെങ്കിലും വീണ്ടും ഓഫായി. ഈ സമയം ഫോണിൻ്റെ ലൊക്കേഷൻ കോഴിക്കോടാണ് കാണിച്ചതെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത യുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ചാനിബ് പറഞ്ഞതനുസരിച്ച് പോലീസും എക്സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷ ആരംഭിച്ചു.

Advertisement
inner ad
Continue Reading

Kerala

ചാലിയാറിലെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ നടത്തിയ പ്രവർത്തനങ്ങൾ സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണം : പ്രിയങ്ക ഗാന്ധി

Published

on

മലപ്പുറം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ഈ ജനതയുടെ സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഏറനാട് നിയോജക മണ്ഡലത്തിലെ അകമ്പാടത്ത് നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും. അധികാരത്തിൽ നിലനിൽക്കുന്നതിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും പ്രിയങ്ക പറഞ്ഞു . വിലക്കയറ്റം മൂലം സമൂഹത്തിലെ സർവ മനുഷ്യരും ബുദ്ധിമുട്ടുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളടക്കം അടിസ്ഥാനപരമായ വികസനം ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ വേണമെന്നും അവർ ആവശ്യപ്പെട്ടു. സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാൻ കാലതാമസം നേരിടുകയാണ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതി വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇവിടത്തെ പൂർവപിതാക്കന്മാർ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ്. കർഷകരുടെ വിളകൾക്ക് ന്യായമായ വില ലഭിക്കുന്നില്ല. വിളകൾ ഇൻഷുറൻസ് ചെയ്തിട്ടും കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇതുമൂലം കർഷകർ വായ്പയെടുക്കാൻ നിർബന്ധിതമാകുന്നു. ഞാൻ കഴിഞ്ഞ ദിവസം സന്ദർശിച്ച കർഷകന് എട്ട് ലക്ഷം രൂപയുടെ കടമാണുള്ളത്. എന്നാൽ സർക്കാരിൽ നിന്ന് ഇവർക്ക് ഒരു സഹായവും ലഭിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Advertisement
inner ad

ആത്മീയ ടൂറിസം, എക്കോ ടൂറിസം തുടങ്ങി ടൂറിസം മേഖലയ്ക്ക് ഇവിടെ ഒരുപാട് സാധ്യതകളാണുള്ളത്. ചെറുപ്പക്കാരിയായ സ്ത്രീ നടത്തുന്ന ഹോംസ്റ്റേയിൽ ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി ഹോംസ്റ്റേയിൽ താമസിക്കാൻ ആരും വരുന്നില്ല. ഇങ്ങനെ നിരവധി പ്രതിസന്ധികളിലായിരിക്കുന്ന നിങ്ങളെ പിന്തുണയ്ക്കാൻ എന്താണ് മോദി സർക്കാർ ചെയ്യുന്നതെന്ന് പ്രിയങ്ക ചോദിച്ചു . ഇവിടെ ഒരുപാട് കഴിവുള്ള ഫുട്ബോൾ കളിക്കാരുണ്ട്. അവർക്ക് മികച്ച സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും പരിശീലനങ്ങളും ക്യാമ്പുകളും ഒരുക്കണം. ഇപ്പോൾ അധികാരത്തിലിരിക്കുന്ന സർക്കാറിന് സാധാരണ മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും താൽപര്യമില്ല. മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങൾ ലഭ്യമല്ലാത്ത ആദിവാസി സമൂഹങ്ങൾ ഇന്നും വയനാട്ടിലുണ്ടെന്നും അവർ പറഞ്ഞു.

എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് വി.എസ്. ജോയ്, എം.എൽ.എമാരായ മാണി സി. കാപ്പൻ, സി.ആർ മഹേഷ്‌, കെ.എസ് ശബരീനാഥൻ, ഗഫൂർ കുറുമാടൻ, അഡ്വ. കെ.കെ അബ്ദുള്ളകുട്ടി, പി.പി സഫറുള്ള, ടി.പി അഷ്‌റഫലി, അജീഷ് എടാലത്ത്, കല്ലട കുഞ്ഞുമുഹമ്മദ്, അഡ്വ. യൂനുസ് സലിം, ഹൈദരാലി നാലകത്ത്, തോണിയിൽ സുരേഷ്, എം.കെ ഹാരിസ് ബാബു, ഹാരിസ് അട്ടീരി, കെ, ബെന്നി, മുരളി മുടവണ്ണ, അനീസ് അഗസ്റ്റിൻ, ബീന ജോസഫ്, കെ. സെമിയ, ഗീത ദേവദാസ് പങ്കെടുത്തു. ജ്യോതി വിജയകുമാർ പ്രിയങ്ക ഗാന്ധിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തി.

Advertisement
inner ad
Continue Reading

Death

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Published

on


പരപ്പനങ്ങാടി: വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് പാലത്തിങ്ങല്‍ സ്വദേശി മരിച്ചു. പരേതനായ പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൂസക്കുട്ടി മകന്‍ ഹബീബ് റഹ്മാന്‍(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ നിന്നാണ് സംഭവം.

ഫ്രിഡ്ജിന്റെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റെതാണെന്ന് കരുതുന്നു. നിലത്ത് വീണു കിടക്കുകയായിരുന്ന ഹബീബിനെ ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
inner ad
Continue Reading

Featured