കേരള ബാങ്ക് രൂപീകരണം പ്രാഥമിക സഹകരണ ബാങ്കുകളുടെ തകർച്ചയ്ക്ക് കാരണമാകും: ജി. പ്രതാപവർമ്മതമ്പാൻ

കൊല്ലം: പിണറായി സർക്കാർ കേരള ബാങ്ക് രൂപീകരിച്ചതാണ് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ റിസർവ് ബാങ്ക് കടന്ന് ആക്രമിക്കുവാൻ ഇടയാക്കിയത്. ഇത് പ്രാഥമിക ബാങ്കുകളുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും കെ പി സി സി ജന. സെക്രട്ടറി ജി. പ്രതാപവർമ്മതമ്പാൻ. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് താങ്ങായി നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകർക്കുവാനാണ് കേന്ദ്ര സർക്കാരും, റിസർവ് ബാങ്കും ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ട സംസ്ഥാന സർക്കാർ അതിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിസർവ് ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകൾക്ക് എതിരെ നൽകിയ പത്ര പരസ്യം പ്രതിഷേധാർഹമാണെന്നും കേരളത്തിലെ സഹകാരികളുടെ മനസിൽ നിന്ന് അവർക്ക് താങ്ങായി നിൽക്കുന്ന സഹകരണ ബാങ്കുകളുടെ നാമധേയം മാറ്റാൻ കഴിയില്ലെന്നും പ്രതാപവർമ്മതമ്പാൻ കൂട്ടിചേർത്തു.

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെയും, സഹകരണ സംഘങ്ങളെയും ആർ ബി എ യും, കേന്ദ്ര സർക്കാരും തകർക്കുന്ന വിമുഖ പദ്ധതികൾക്കും സഹകരണ മേഖലയിലെ വിശ്വാസം നഷ്ടപ്പെടുത്തി കോർപ്പറേറ്റ് മേഖലയെ വളർത്തുന്നതിനുള്ള ഗൂഢനീക്കത്തിന് എതിരെയും സഹകരണ ജനാധിപത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ എ ഷാനവാസ്ഖാൻ, തൊടിയൂർ രാമചന്ദ്രൻ, സി ആർ നജീബ്, എൻ ഉണ്ണികൃഷ്ണൻ, കാരുവള്ളിൽ ശശി, കെ ആർ വി സഹജൻ, വാളത്തുംഗൽ രാജഗോപാൽ, കെ. രാജശേഖരൻ, ആദിക്കാട് മധു, അശോകൻ കുറുങ്ങപ്പള്ളി, യൂസുഫ് കുഞ്ഞ്, ചാർളി കോലത്ത്, പൊന്നമ്മ മഹേശൻ, രാധമ്മ, കുഴിയം ശ്രീകുമാർ, നീലികുളം സദാനന്ദൻ, ആർ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു. മോഹൻബാബു, ഒാമനകുട്ടൻപിള്ള, എച്ച്. അബ്ദുൽ റഹുമാൻ, അമ്പാട്ട് അശോകൻ, പട്ടത്താനം സുരേഷ്, മുസ്തഫ, വർഗീസ്, കുഞ്ഞുമോൻ, ജസ്റ്റസ്, സുരേഷ് ചവറ, തുടങ്ങിയവർ പ്രതിഷേധ ധർണയ്ക്ക് നേതൃത്വം നൽകി.

Related posts

Leave a Comment