കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു; എൽ ഡി എഫ് കൺവീനർ കോൺഗ്രസിലേക്ക്

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് കോൺഗ്രസിലേക്ക് എത്തുന്നത്. വിവിധ ജില്ലകളിലായി നിരവധി ആളുകൾ പാർട്ടി അംഗത്വം ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. മുതിർന്ന എൻ സി പി നേതാവും ആലുവ എൽ ഡി എഫ് കൺവീനറുമായ കെ എം കുഞ്ഞുമോന്‍ ആണ് പാർട്ടി വിട്ടു കോൺഗ്രസിലേക്ക് വരുന്നത്. എറണാകുളത്ത് വിളിച്ച പത്രസമ്മേളനത്തിലാണ് പാർട്ടി വിടുന്ന കാര്യം കുഞ്ഞുമോൻ വ്യക്തമാക്കിയത്. എൻ സി പി അധ്യക്ഷനായി പി സി ചാക്കോ വന്നത് മുതൽ പാർട്ടിയിൽ അതൃപ്തികൾ ഉയരുന്നുണ്ട്. അതിനിടയിലാണ് ഇപ്പോഴത്തെ രാജി. എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് കുഞ്ഞുമോൻ പറഞ്ഞു. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെ ചാക്കോ നിരന്തരം വേട്ടയാടുകയാണ്. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചുകൊണ്ട് ഇന്ന് 35 വര്‍ഷത്തെ ഇടതുപക്ഷത്തെ സേവനം അവസാനിപ്പിക്കുകയാണെന്നും കുഞ്ഞുമോൻ അറിയിച്ചു. നാളെ എറണാകുളത്തു വെച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരും.

Related posts

Leave a Comment