കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു ; കോഴിക്കോട് 312 പേർ കോൺഗ്രസിൽ ചേർന്നു

കോഴിക്കോട് :പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.അധികാരമില്ലാത്ത കാലത്തും ഈ പ്രസ്ഥാനത്തെ വിശ്വസിച്ച് പുതിയതായി കടന്നു വരുന്നവർ കൂടുതൽ ഊർജ്ജമേകുന്നതായും പേമാരിയിലും കൊടുംവേനലിലും പതറാതെ നിൽക്കുന്ന പ്രവർത്തകർ തന്നെയാണ് പാർട്ടിയുടെ കരുത്താണെന്നും കെ സുധാകരൻ എംപി ഫേസ്ബുക്കിൽ കുറിച്ചു.കോഴിക്കോട് വിവിധ പാർട്ടികളിൽ നിന്ന് കോൺഗ്രസിലേയ്ക്ക് വന്ന 312 പ്രവർത്തകരെ സ്വീകരിച്ചതുമായി ബന്ധപ്പെട്ട കുറിപ്പിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി,ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Related posts

Leave a Comment