കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു ; നടി ഭാവന രാമണ്ണ കോൺഗ്രസിൽ ചേർന്നു

ബംഗളൂരു : കന്നഡ നടി ഭാവന രമണ്ണ, ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. നടി പാർട്ടിയിൽ ചേർന്നതായി കോൺഗ്രസ് നേതാവ് റൺദീപ് സിംഗ് സുർജേവാല അറിയിച്ചു.’മുൻ കോൺഗ്രസ് പ്രവർത്തകയും കന്നഡ നടിയും കലാകാരിയുമായ ഭാവന രാമണ്ണ എന്നെ കാണുകയും കർണാടക കോൺഗ്രസ് പാർട്ടിയിൽ ചേരാനും സേവിക്കാനും സ്വയം പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. ഓരോ വ്യക്തിയും സ്വയം അർപ്പിക്കുന്നതോടെ പാർട്ടി കൂടുതൽ ശക്തിപ്പെടുമെന്ന് ഉറപ്പാണെന്നും സുർജേവാല ട്വീറ്റ് ചെയ്തു’. നർത്തകി കൂടിയായ ഭാവന മൂന്ന് തവണ കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. ഗിന്നസ് ബുക്കിൽ ഇടം നേടിയ ശാന്തി എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

Related posts

Leave a Comment