ഓർമയിൽ ഇന്ന് : ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് സ്ഥാപിക്കുവാനുള്ള ആദ്യ ചുവടുവെപ്പ് നടത്തി

നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തിന്റെ മറ്റൊരുദാഹരണമാണ് ഇന്നത്തെ ദിവസം. ഭാരതത്തിന്റെ സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയ്ക്ക് അടിത്തറ പാകിക്കൊണ്ട് ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (BHEL) സ്ഥാപിക്കാനുള്ള ആദ്യ ചുവട് വെപ്പ് നടത്തിയത് 1954 നവംബര്‍ 9ാം തിയ്യതിയാണ്.

ദീര്‍ഘകാല വ്യാവസായിക വളര്‍ച്ച സാധ്യമാകണമെങ്കില്‍ വൈദ്യുതോര്‍ജ്ജത്തിന്റെ ലഭ്യത ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ശക്തമായ ഗാര്‍ഹിക വൈദ്യുതി ഉപകരണ വ്യവസായത്തിലൂടെ മാത്രമേ ഇത് നലനിര്‍ത്താനാകൂ. ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ എല്ലാത്തരം ഹെവി ഇലക്ടരിക്കല്‍ ഉപകരണങ്ങളും രാജ്യത്തിനകത്ത് തന്നെ നിര്‍മ്മിക്കപ്പെടണം. ഇതിനായി ഒരു ഫാക്ടറി സ്ഥാപിക്കണമെന്ന ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശത്തെ നെഹ്റു സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഇലക്ട്രിക്കല്‍ വ്യവസായം തുടങ്ങുന്നതിനായി യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസുമായി നവംബര്‍ 9 ന് ചര്‍ച്ച ആരംഭിക്കുകയും നവംബര്‍ 17 ന് കരാര്‍ ഒപ്പ് വെക്കുകയും ചെയ്തു. തുടര്‍ന്ന് ദ്രുതഗതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയും 1956 ആഗസ്റ്റ് 29 ന് ജവഹര്‍ലാല്‍ നെഹ്റു പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സ്വയം പര്യാപ്തതയുടെ തുടക്കമായിരുന്നു ഇന്നത്തെ ദിവസം.

കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി.

Related posts

Leave a Comment