സംസ്ഥാനത്തെ ആദ്യ കോവിഡ് മരണവും പട്ടികയിലില്ല ; കോവിഡ് മരണസംഖ്യയിൽ വൈരുദ്ധ്യം

തിരുവനന്തപുരം : സർക്കാർ പുറത്തുവിട്ട കണക്കിൽ ആദ്യ കോവിഡ് മരണമില്ല. 2020 മാർച്ച് മാസത്തിലാണ് തിരുവനന്തപുരത്തെ പോത്തൻകോട് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. പക്ഷേ സർക്കാർ കണക്കുകളിൽ ആ മാർച്ച് മാസം ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. കണക്കിൽ 16170 പേരാണ് മരിച്ചത്. എന്നാൽ വിവരാവകാശ നിയമപ്രകാരം 23486 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് മരണക്കണക്കിലെ വൈരുദ്ധ്യത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് നിയമസഭയിൽ പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം വിവരാവകാശ രേഖ പുറത്തുവിട്ടത്. 23-07-2021 ൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്ക് പ്രകാരമാണിത്. 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നടന്ന കോവിഡ് മരണങ്ങളുടെ കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.

Related posts

Leave a Comment