ടോക്യോ ഒളിമ്പിക്സിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘം 17ന് പുറപ്പെടും.

ടോക്യോ: ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ഒളിംപിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും. ടോക്യോയില്‍ മൂന്ന് ദിവസം ടീമംഗങ്ങള്‍ ക്വാറന്റീനില്‍ കഴിയണം. ഈ നിബന്ധന കാരണം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിംപിക് സംഘാടക സമിതിഅംഗീകാരം നൽകിയിട്ടില്ല. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഒളിംപിക്സ് അരങ്ങേറുക. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം ജപ്പാനിൽ പടരുന്ന സാഹചര്യത്തില്‍ ടോക്യോയില്‍ നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥക്കിടയിലാണ് ഒളിംപിക്സ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. ടോക്യോ നഗരത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് സംഘാടക സമിതിയുടെ ഈ തീരുമാനം. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് ഈ വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

Related posts

Leave a Comment