ഫിൻക് നഴ്‌സുമാർ കേന്ദ്ര മന്ത്രിയോട് അവരുടെ ആവശ്യങ്ങൾ പങ്കുവെച്ചു

ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടന (ഫിൻക്) കേന്ദ്ര വിദേശ കാര്യ സഹ മന്ദ്രി . വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ നഴ്സുമാരുടെ ആശങ്കകൾ ചർച്ച ചെയ്തു:
ഡിപ്ലോമയും ബാച്ചിലേഴ്സ് നഴ്സിങ്ങും തമ്മിലുള്ള അന്തരം നികത്താൻ ഖത്തറിൽ തത്തുല്യമായ ഒരു പ്രോഗ്രാം നടത്തുക.നഴ്‌സുമാർക്ക് അവരുടെ പ്രൊഫഷണൽ പുരോഗതിക്കായും, കൂടുതൽ തൊഴിൽ സാദ്ധ്യതകൾ സാധ്യമാക്കുവാനും ഖത്തറിൽ കാമ്പസ് തുറക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുക.
ഇന്ത്യയിൽ നിന്നുള്ള ഇമിഗ്രേഷൻ ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന സ്വകാര്യ / വ്യാവസായിക മേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാർക്കു അതു സുഗമമാക്കാൻ വേണ്ടുന്ന നടപടീകൾ കൈക്കൊള്ളുക.വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പെൻഷൻ പദ്ധതി കൊണ്ടുവരിക.തുടങ്ങി വിഷയങ്ങൾ മന്ദ്രിക്കു മുന്നിൽ അവതരിപ്പിച്ചു.

Related posts

Leave a Comment