തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തിമ തീരുമാനം ഉടന്‍

കോവിഡ് പ്രതിസന്ധിയില്‍ അടച്ച പൂട്ടിയ കേരളത്തിലെ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ശനിയാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഈ യോ​ഗത്തില്‍ തിയറ്റര്‍ തുറക്കുന്നില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ് ഉന്നയിക്കുന്നുണ്ട്. പക്ഷേ ഹോടെ ലുകള്‍ തുറന്നപോലെ എ സി ഉപയോ​ഗിക്കാതെ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.പകുതി സീറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രവേഷന അനുമതി നല്‍കാനാണ് സാധ്യത. മാസ്കും സാമൂഹ്യ അകലം ഉള്‍പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ആരോ​ഗ്യ വകുപ്പ് അം​ഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

ജനുവരിയില്‍ തുറന്ന സമയത്ത് കോവിഡ് പ്രോടോകോള്‍ കൃത്യമായി പാലിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് തിയേറ്റര്‍ ഉടമകള്‍ സര്‍കാരിന്റെ തീരുമാനത്തെ കാത്തിരിക്കുന്നത്. അതേസമയം തിയേറ്റ‌ര്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സംസ്ഥാന സര്‍കാര്‍ ഒഴിവാക്കിയിരുന്നു. സമാന ഇളവ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അതിലപ്പുറം അനുമതി ആദ്യം എന്നതിന് തന്നെയാണ് പ്രഥമ പരിഗണന.

Related posts

Leave a Comment