എയ്ഡ്സിനെതിരെ പോരാട്ടം ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ഇന്ന് ലോക എയ്ഡ്സ് ദിനം.ലോകമെമ്പാടുമുള്ള എയ്ഡ്സിനെതിരെയുള്ള ജാഗ്രതയും ആരോഗ്യ ചിന്തകളും വളർത്തിക്കൊണ്ടുവരികയാണ് ഡിസംബർ ഒന്നിന്റെ സന്ദേശം. എച്ച്‌ഐവി, എയിഡ്‌സ് മഹാമാരിക്കെതിരെ പോരാട്ടം നയിച്ചാണ് നാം വിജയകരമായി ഈ രോഗത്തെ അതിജീവിച്ചത്. കോവിഡിന്റെ കാലത്ത് പടർന്ന തരത്തിലുള്ള ഭീതിയും ആശങ്കയും എയിഡ്‌സിന്റെ കാലത്തും സജീവമായിരുന്നു. ലോകമെങ്ങും നടത്തിയ ബോധവൽക്കരണവും അതിന്റെ വിജയവുമാണ് എയിഡ്‌സിനെ പിടിച്ചുകെട്ടാൻ നമ്മെ പ്രാപ്തരാക്കിയത്. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണങ്ങൾ നീക്കുക, രോഗത്തിനെതിരെ ആഗോളസമൂഹത്തിന്റെ ഐക്യവും സഹകരണവും ഉറപ്പുവരുത്തുക എന്നിവ ദിനാചരണത്തിന്റെ ഭാഗമാണ്. എയിഡ്‌സിനെക്കുറിച്ച് തങ്ങൾ ബോധവാൻമാരാണെന്ന വിളംബരമാണ് ആരോഗ്യ പ്രവർത്തകരും മറ്റുള്ളവരും ചുവന്ന റിബൺ ധരിച്ചു വിജയം അടയാളപ്പെടുത്തുന്നത്. ലോകാരോഗ്യ സംഘടന, യുഎൻഎച്ച്‌സിആർ, യൂനിസെഫ്, യുഎൻഡിപി, യുഎൻഎഫ്പിഎ, ഐഎൽ ഒ, ഡബ്ല്യുഎഫ്പി, യുഎൻഒഡിസി, ലോക ബാങ്ക് തുടങ്ങിയവ എയിഡ്‌സ് നിർമാർജ്ജനത്തിന് വലിയ തോതിലുള്ള സഹകരണവും സഹായവുമാണ് നൽകുന്നത്. 2007-ലെ കണക്ക് പ്രകാരം എയിഡ്‌സ് മൂലം 28.9 ദശലക്ഷത്തിനും 41.5 ദശലക്ഷത്തിനും ഇടയിൽ ആളുകളാണ് എയിഡ്‌സ് കാരണം മരണപ്പെട്ടത്.

എച്ച്‌ഐവി വൈറസ് രോഗിയുടെ പ്രതിരോധശേഷി തകർക്കുകയും അത് മറ്റു രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇപ്പോൾ 36.7 ദശലക്ഷം പേർ എയിഡ്‌സ് ബാധിതരായി നമ്മുടെ ഇടയിൽ ജീവിക്കുന്നു. 2005-ൽ എയിഡ്‌സ് മൂലമുള്ള മരണനിരക്ക് കുറഞ്ഞുവരികയാണ്. 2016-ൽ ഒരു ദശലക്ഷമായി ചുരുങ്ങി. ഏതൊരു രോഗത്തെയും പോലെ പ്രാരംഭഘട്ടത്തിൽ തന്നെ ശരിയായ രോഗനിർണയവും ചികിത്സയും എയിഡ്‌സിനും നൽകേണ്ടതുണ്ടത്. എന്നാൽ സമൂഹത്തിൽ ഉറച്ചുപോയ ചില തെറ്റിദ്ധാകരണകൾ രോഗബാധിതരെ യഥാസമയത്ത് ചികിത്സ തേടുന്നതിൽ പിന്തിരിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ 2018-ലെ കണക്കുകൾ പ്രകാരം എയിഡ്‌സ് കണ്ടുപിടിക്കപ്പെട്ടത് മുതൽ 75 മില്യൺ ആളുകളിൽ എച്ച്‌ഐവി വൈറസ് ബാധിച്ചിട്ടുണ്ട്. 32 മില്യൺ ആളുകൾ മരണപ്പെട്ടിട്ടുണ്ട്. കൃത്യമായ പരിശോധന നടത്താത്തതിനാൽ ഏകദേശം 9.4 ദശലക്ഷം പേർക്ക് തങ്ങൾ എച്ച്‌ഐവി പോസറ്റീവ് ആണെന്ന് അറിയുകപോലുമില്ല. എയിഡ്‌സിനെതിരെ പൊരുതാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും സമൂഹത്തിലെ എല്ലാവരും ബാധ്യസ്ഥരാണ്. കൃത്യമായ സമയത്തെ രോഗനിർണയത്തിലൂടെയും ചിട്ടയായ പ്രതിരോധപ്രവർത്തനങ്ങളിലൂടെയും മഹാമാരിയെ പിടിച്ചുകെട്ടാൻ സാധിക്കും. മനുഷ്യ ചരിത്രത്തിലെ ദാരുണമായ പകർച്ചവ്യാധിയാണ് എയിഡ്‌സ്. എച്ച്‌ഐവി അണുബാധയുള്ള ഒരാളുടെ രക്തം, ബീജം, പ്രീസെമിനൽ ഫ്‌ളൂയിഡ്, റെക്ടൽ ഫ്‌ളൂയിഡ്, യോനി സ്രവങ്ങൾ, മുലപ്പാൽ എന്നിവയിലൂടെ രോഗം പകരും. രോഗത്തെ വെറുക്കാനും രോഗിയെ സ്‌നേഹിക്കാനുമാണ് നാം തയ്യാറാവേണ്ടത്. എയിഡ്‌സ് വരുന്ന വഴികൾ വിചിത്രമാണ്. ലൈംഗീക ബന്ധത്തിലൂടെ മാത്രം പകരുന്ന രോഗമാണ് എയിഡ്‌സ് എന്ന തെറ്റിദ്ധാരണ. ഇത് ഭാഗികമായേ ശരിയായുള്ളൂ. ഒന്നിലേറെ പങ്കാളികളുമായുള്ള ലൈംഗീക ബന്ധം അമ്മയ്ക്ക് രോഗമുണ്ടെങ്കിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരാൻ ഏറെ സാധ്യതകളുണ്ട്. അണുമുക്തമല്ലാത്ത കുത്തിവെയ്പ്പ് സൂചികൾ, ബ്ലേഡുകൾ, സർജറി ഉപകരണങ്ങൾ, ബാർബർഷാപ്പുകളിലെ ഉപകരണങ്ങൾ എന്നിവയിലൂടെയും എയിഡ്‌സ് പിടിപെടാൻ സാധ്യതകൾ ഏറെയാണ്. ലൈംഗീക അച്ചടക്കമില്ലാത്തവരിൽ എയിഡ്‌സ് പിടിപെടാൻ കാരണങ്ങൾ ഏറെയാണ്. ഇതിനെ പ്രതിരോധിക്കാൻ കോണ്ടംസ് പോലുള്ള മാർഗങ്ങൾ തേടേണ്ടതാണ്. നിരകുശമായ ലൈംഗീക ബന്ധങ്ങളാണ് രോഗം പടരാൻ ഏറ്റവും പ്രധാന കാരണം. ലൈംഗീക ബന്ധത്തിന് ഒരു പങ്കാളി മാത്രം എന്ന ജീവിതചര്യ പാലിക്കുന്നതിൽ എയിഡ്‌സ് ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. ആഫ്രിക്കാൻ രാജ്യങ്ങളിലാണ് എയിഡ്‌സ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1981-ൽ ആണ് സുരക്ഷിതമല്ലാത്ത ലൈംഗീക ഏതാനും അമേരിക്കൻ യുവാക്കളിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

Related posts

Leave a Comment