News
സ്നേഹവിരുന്ന് വേണ്ടന്ന് വെച്ചു; തുക വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്; മാതൃകയായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി
മകളുടെ മാമോദിസ ചടങ്ങിൻ്റെ ഭാഗമായുള്ള ചടങ്ങുകൾ സ്നേഹവിരുന്ന് വേണ്ടെന്ന് വെച്ച് ചടങ്ങിൻ്റെ സൽക്കാരത്തിനായി കരുതി വെച്ചിരുന്ന പണം വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയും ഭാര്യ ഗീതുവും. യൂത്ത് കോൺഗ്രസ് യൂത്ത് കെയർ വഴി നടത്തുന്ന പ്രവർത്തനങ്ങൾക്കായി നൽകിയ തുകയുടെ ചെക്ക് അബിൻ്റെ വീട്ടിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിന് കൈമാറി.അബിൻ – ഗീതു ദമ്പത്തികളുടെ മകളായ ഋദ്ദിയുടെ മാമോദീസ ചടങ്ങുകൾ ആഗസ്റ്റ് 17 ശനിയാഴ്ച്ച ഊരമനസെൻ്റ് ജോർജ്ജ് താബോർ ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നടക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിക്കുന്ന നൈസ മോളുടെ ചിത്രങ്ങൾ വൈറലായിരുന്നു. ദുരന്തം ഉണ്ടായി രണ്ടാം ദിവസം കൽപ്പറ്റ മൂപ്പൻസ് ആശുപത്രിയിൽ പ്രതിപക്ഷ നേതാവിനോടൊപ്പം ദുരന്തബാധിതരെ സന്ദർശിക്കാൻ പോയപ്പോൾ കണ്ടതാണ് നൈസ മോളെ. മേലാസകലം പരിക്കുപറ്റി കിടന്ന നൈസ മോൾ ഞങ്ങളെ കണ്ട ഉടൻ പ്രതിപക്ഷ നേതാവിന്റെ അടുക്കലേക്ക് ചെല്ലുകയും, പോക്കറ്റിൽ കിടന്ന പേന എടുക്കുകയും, സ്നേഹ ചുംബനങ്ങൾ നൽകുകയും ഒക്കെ ചെയ്തു. ഞാനും രാഹുലും ടി സിദ്ധിഖ് അടക്കമുള്ള ആളുകളോടും ഒത്തിരി നേരം സംസാരിച്ചു നൈസ മോൾ. തിരിച്ചുവരാൻ നേരം നൈസ മോളുടെ ഉപ്പയും ഉമ്മയും എവിടെ എന്ന് ചോദിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന ബന്ധു മറുപടി പറഞ്ഞത്. ഉപ്പയെയും സഹോദരങ്ങളേയും കാണാനില്ല എന്നും ഉമ്മ പരിക്കുകളോടെ മറ്റൊരു കട്ടിലിൽ കിടക്കുന്നുണ്ട് എന്നതും. സത്യത്തിൽ ആ മറുപടി ഞങ്ങൾക്ക് വലിയ വേദനയായിരുന്നു സമ്മാനിച്ചത്.
ഈ വലിയ നഷ്ടങ്ങൾക്കിടയിലും നിഷ്കളങ്കമായി ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന നൈസ മോളെ കണ്ട അന്ന് ഞാനും ഗീതവും ഒരുമിച്ച് ഒരു തീരുമാനമെടുത്തതാണ്. ഞങ്ങളുടെ ഋദ്ധി മോൾക്ക് നാലുമാസം പ്രായമായി. വിശ്വാസപ്രകാരമുള്ള മാമോദിസ ചടങ്ങുകൾ നടത്തേണ്ടത് ആയിട്ടുണ്ട്. മാമോദിസ ചടങ്ങുകളോട് അനുബന്ധിച്ചുള്ള സ്നേഹവിരുന്ന് സാധാരണഗതിയിൽ ആഘോഷമായാണ് നടത്താറുള്ളത്. മാമോദിസ ചടങ്ങിന്റെ സൽക്കാരത്തിന് വച്ചിരുന്ന പണം,അത് ഒഴിവാക്കിക്കൊണ്ട് വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ വഴി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുകയാണ്. കഴിഞ്ഞദിവസം ഋദ്ധി മോളെ കാണാൻ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എന്റെ മാതാപിതാക്കളുടെയും സഹോദരൻ അരുൺ വർക്കിയുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ ഞങ്ങൾ ആ ചെക്ക് കൈമാറി. നൈസ മോളെ പോലെയുള്ള ആയിരക്കണക്കിന് ആളുകളാണ് വലിയ ദുരിതത്തിലാഴ്ന്ന് ആ ഭൂമിയിൽ ഇന്നും ജീവിച്ചിരിക്കുന്നത്. നമ്മെക്കൊണ്ടാവുന്ന രീതിയിൽ അവർക്കൊരു ചെറിയ കൈത്താങ്ങാകാം. ഈ 17ന് ഞങ്ങളുടെ ഋദ്ധി മോളുടെ മാമോദിസ ചടങ്ങുകൾ മാത്രമായി നടക്കുകയാണ്. ഏവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
Featured
ആരോഗ്യ സർവ്വകലാശാല യൂണിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ്; കരുത്തു കാട്ടി കെ.എസ്.യു മുന്നണി
കേരള ആരോഗ്യ സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി 8 ൽ 7 സീറ്റിലും വിജയിച്ച് കെ.എസ്.യു – എം.എസ്.എഫ് മുന്നണി കരുത്തുകാട്ടി. മോഡേൺ മെഡിസിൻ വിഭാഗത്തിൽ കൃഷ്ണ പ്രസാദ് (കെ.എസ്.യു), ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ -മുഹമ്മദ് മുസമ്മിൽ (എം.എസ്.എഫ്),നഴ്സിംഗ് – സനീം ഷാഹിദ് (എം.എസ്.എഫ്)ഫർമസി ജനറൽ – മുഹമ്മദ് സൂഫിയൻ യു (എം.എസ്.എഫ്),ഫർമാസി വുമൺ റിസേർവ്ഡ് – സഫാ നസ്രിൻ അഷ്‌റഫ് (എം.എസ്.എഫ്),മെമ്പർ അദർ സബ്ജെക്ട് -മുഹമ്മദ് അജ്മൽ റോഷൻ (കെ.എസ്.യു),മെമ്പർ അദർ സബ്ജെക്ട് വുമൺ റിസേർവ്ഡ് -അഹ്സന എൻ (കെ.എസ്.യു) എന്നിവരാണ് വിജയിച്ചത്എസ്.എഫ്.ഐ ഏകാധിപത്യ കോട്ടകൾ തകരുന്നതിൻ്റെ തുടർച്ചയാണ് ആരോഗ്യ സർവ്വകലാശാല ജനറൽ കൗൺസിൽ ഇലക്ഷൻ ഫലമെന്നും, കെ.എസ്.യു മുന്നണിയെ പിന്തുണച്ച വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
News
പൈപ്പുലൈൻ റോഡിന്റെ പുനരുദ്ധാരണത്തിനായി ധനകാര്യവകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങി അൻവർ സാദത്ത് എംഎൽഎ
ആലുവ: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാതായിരുന്ന പൈപ്പുലൈൻ റോഡിന്റെ നിർമ്മല സ്കൂൾ മുതൽ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള ഭാഗം ഇന്റർലോക്ക് ടൈൽ വിരിച്ചു പുനരുദ്ധരിക്കുന്നതിനായി ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങി അൻവർ സാദത്ത് എം.എൽ.എയുടെ 2023 -24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 .99 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള പൈപ്പുലൈൻ റോഡ് സഞ്ചാരയോഗ്യമാക്കണ മെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിയോടും വകുപ്പിനോടും ചൂർണ്ണിക്കര പഞ്ചായത്ത് ഭരണസമിതിയും, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആവശ്യമായ ഫണ്ടനുവദിച്ച് റോഡ് പുനരുദ്ധാരണം നടത്താമെന്ന് പലവട്ടം വാട്ടർ അതോറിറ്റി സമ്മതിച്ചിട്ടും, പദ്ധതി നടപ്പാക്കാതെ ഒഴിഞ്ഞുമാറിയ ഘട്ടത്തിലാണ് പ്രദേശവാസികളുടേയും, യാത്രക്കാരുടേയും അഭ്യർത്ഥന മാനിച്ച് അൻവർ സാദത്ത് എം.എൽ.എ തന്റെ വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിച്ച് റോഡ് നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കിയത്. ഈ പദ്ധതിയുടെ നിർമ്മാണോത്‌ഘാടനം 2024 നവംബർ 30 ശനിയാഴ്ച രാവിലെ 9 മണിക്ക് അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. ചൂർണ്ണിക്കര പഞ്ചായത്തു പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാട്ടർ അതോറിറ്റി എക്‌സി.എഞ്ചിനീയർ ബി.പ്രിയദർശനി, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ മുഹമ്മദ് ഷെഫീക്, റൂബി ജിജി, ബ്ലോക്ക് പഞ്ചായത്തുമെമ്പർ സതി ഗോപി, പഞ്ചായത്തുമെമ്പർമാരായ രാജേഷ് പുത്തനങ്ങാടി, കെ.കെ ശിവാനന്ദൻ, രമണൻ ചേലാക്കുന്ന്, ലൈല അബ്ദുൾ ഖാദർ, പി.വി വിനീഷ്, പി.എസ് യൂസഫ്, ഷെമീർ ലാല, സഹകരണ ബാങ്ക് പ്രസിഡന്റ് കെ .കെ ജമാൽ, വൈസ് പ്രസിഡന്റ് മനോഹരൻ തറയിൽ എന്നിവർ ആശംസകൾ പറഞ്ഞു. വാട്ടർ അതോറിറ്റി ഫണ്ടനുവദിക്കാതിരുന്നത് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത് നീണ്ടുപോയത്. പൈപ്പ് ലൈൻ റോഡിൻറെ നിർമ്മാണം പൂർത്തിയാകുന്നതോടെ എറണാകുളം, മെഡിക്കൽ കോളേജ് എന്നീ ഭാഗത്തേക്ക് ചെറു വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്തി ചേരുവാൻ സാധിക്കുമെന്നും, വർഷങ്ങളായി ഇതുവഴി യാത്ര ചെയ്തിരുന്നവരും, പ്രദേശവാസികളും അനുഭവിച്ചിരുന്ന യാത്രാ ക്‌ളേശത്തിനവസാനമാകുമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
News
ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; നാളെമുതൽ മഴയ്ക്ക് സാധ്യത
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയപാത്ര പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് കേന്ദ്ര കലാവസ്ഥ കേന്ദ്രം പ്രത്യേകമായി അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. തീരദേശത്ത് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റും മഴയുമാണ്. ചെന്നൈ എയര്‍പോര്‍ട്ട് താത്കാലികമായി അടച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കളക്ടര്‍മാരുടെ യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ചെന്നൈ ചെങ്കല്‍പട്ട്, റാണിപട്ട്, തിരുവള്ളൂര്‍ കാഞ്ചിപുരം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം അതിരൂക്ഷമായി തുടരുന്നു. തീരദേശ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി.
-
News2 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login