പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; വിദ്യാഭ്യാസ മന്ത്രിയുടെ എഫ്.ബി പോസ്റ്റില്‍ പരാതികള്‍ കൊണ്ട് നിറഞ്ഞു

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് അടിയില്‍ വിദ്യാര്‍ത്ഥികളുടെ പരാതി പ്രവാഹം. അര്‍ഹതയുണ്ടായിട്ടും ആഗ്രഹിച്ച വിഷയവും സ്‌കൂളും കിട്ടിയില്ലെന്നാരോപിച്ച്‌ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിനു കീഴില്‍ പരാതി പ്രളയം തീര്‍ക്കുന്നത്.

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും ആഗ്രഹിച്ച സീറ്റില്‍ പ്രവേശം ലഭിച്ചില്ലെന്ന് ആരോപിച്ച്‌ നിരവധി രക്ഷിതാക്കളാണ് പരാതിയുമായെത്തിയിരിക്കുന്നത്. പ്ലസ് വണ്‍ പ്രേവശനം സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം മന്ത്രി ഇട്ട ഫേയ്‌സ്ബുക്ക് പോസ്റ്റിനു കീഴിലാണ് ഏറ്റവും കൂടുതല്‍ കമന്റുകളുള്ളത്.

Related posts

Leave a Comment