Connect with us
48 birthday
top banner (1)

Ernakulam

കുസാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ ധനസഹായം നൽകണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനൽകി

Avatar

Published

on

തിരുവനന്തപുരം: കൊച്ചി സര്‍വകലാശാല ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തിര തീരുമാനം എടുക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
കത്ത് പൂര്‍ണരൂപത്തില്‍: കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ‘ധിഷ്ണ’- ടെക്‌നിക്കല്‍ ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിക്കുകയും 64 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത ദാരുണമായ സംഭവം ഏറെ ദുഃഖകരമാണ്.
കൂത്താട്ടുകുളം സ്വദേശിയും സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശേരി സ്വദേശി സാറാ തോമസ്, കുസാറ്റിന് പുറത്ത് നിന്നുള്ള പാലക്കാട് മുണ്ടൂര്‍ തൈകാട്ടുശ്ശേരി സ്വദേശി ആല്‍ബിന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്.
മരിച്ച നാലു പേരും കാര്യമായ സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളിലെ അംഗങ്ങളല്ലെന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. കുസാറ്റ് ദുരന്തത്തിലൂടെ നാല് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. അതുകൊണ്ടു തന്നെ ഈ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതുണ്ട്.
ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നത് സംബന്ധിച്ച് അടിയന്തിര തീരുമാനം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.

Entertainment

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും വിവാഹിതരായി

Published

on

കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും നിയമപരമായി വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ അനുജയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. നേരത്തേ വിവാഹിതരായിരുന്നുവെങ്കിലും ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അത് പിന്നീട് പലയിടങ്ങളിലും പ്രശ്‌നമായി വന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആലോചിച്ചത്. അനുജയുമായി ഒളി?ച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തുകയായിരുന്നു. 16 വര്‍ഷമായി ഇരുവരും ഒന്നിച്ചിട്ട്.രണ്ട് പെണ്‍മക്കളാണ് ഇരുവര്‍ക്കും. വേദയും വൈഗയും.

വീണ്ടും വിവാഹം കഴിച്ച ധര്‍മജനും അനുജക്കും നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.മിമിക്രി വേദികളിലൂടെയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്‌റ്റേഴ്‌സ്, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, പവി കെയര്‍ടേക്കര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷന്‍ ഷോകളിലും പ?ങ്കെടുത്തു.

Advertisement
inner ad

ഇന്ന് രാവിലെയാണ് ധര്‍മജന്‍ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു. ”എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍.എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.”-എന്നാണ് ധര്‍മജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിഷാരടിയാണ് വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും ധര്‍മജന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

ഡി എല്‍ എഫ് ഫ്ളാറ്റ് വയറിളക്ക ബാധ: വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും

Published

on

കൊച്ചി: ഡി എല്‍ എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച സംഭവത്തില്‍ വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും.വയറിളക്ക ബാധ ഉണ്ടായ കാക്കനാട് ഡി എല്‍ എഫ് ഫ്‌ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍ അളവിന്റെ പരിശോധന ദിവസം രണ്ടു നേരം തുടരും.വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസിന്റെ അദ്ധ്യക്ഷതയില്‍ ഫ്‌ലാറ്റ് നിവാസികളുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന ഫ്‌ലാറ്റ് നിവാസികളുടെ സംശയങ്ങള്‍ ദൂരികരിച്ചു.

യോഗത്തില്‍ എറണാകുളക് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മൈക്രോബയോളജി വിഭാഗം മേധാവികളും പങ്കെടുത്തു. നടപടികളുടെ ഏകോപനത്തിന് കാക്കനാട് കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇന്ന് എട്ടു ഫ്‌ളാറ്റുകളില്‍ നിന്നു പരിശോധിച്ച വെള്ളത്തില്‍ ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതുവരെ 495 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായി. മൂന്നു പേര്‍ക്കാണ് പുതുതായി രോഗലക്ഷണം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Ernakulam

എറണാകുളം ജില്ലയിൽ പനി പടരുന്നുവെന്ന് റിപ്പോർട്ട്

Published

on

കൊച്ചി: എറണാകുളം ജില്ലയിൽ പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. എലിപ്പനി, ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യവകുപ്പിന്റെ ആശങ്കയിലാക്കുന്നു. ജൂണിൽ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മഴക്കാല സാഹചര്യവും വില്ലനാകുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. നിലവിൽ 500 ലധികം പേരാണ് ദിവസവും ചികിത്സ തേടുന്നത്.

മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ പനിയാണ് ഇത്തവണ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ 9550 പേരാണ് ചികിത്സ തേടിയെത്തിയത്. ജില്ലയിൽ ഇതുവരെ 28 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതലായി പടരുന്നത്.

Advertisement
inner ad
Continue Reading

Featured