വിദ്യാഭ്യാസ വകുപ്പിൽ വീഴ്ച്ചകൾ തുടർക്കഥയാകുന്നു ; ലിറ്റിൽ കൈറ്റ്സ് പരീക്ഷകൾ താളം തെറ്റി, വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ

ഹൈസ്കൂൾ വിദ്യാർഥികളെ വിവരസാങ്കേതികവിദ്യയോട് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ പ്രവേശനപരീക്ഷ സോഫ്റ്റ്‌വെയർ തകരാർ മൂലം താളംതെറ്റി. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന പരീക്ഷ കോവി‍ഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പരീക്ഷ എഴുതിയിരുന്ന പല വിദ്യാർത്ഥികളും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൗട്ട് എൻസിസി മുതലായവയിൽ ചേർന്നത് മൂലം കുട്ടികളിൽ ഭൂരിപക്ഷവും പരീക്ഷയെഴുതാൻ തയ്യാറായിരുന്നില്ല. സ്കൂൾ അവധി ദിവസമായിരുന്നാലും വൈക്കത്തഷ്ടമി പോലെ പ്രാദേശിക അവധികളുടെ കാര്യം ബന്ധപ്പെട്ട സ്റ്റേറ്റ് ഓഫീസിൽ അറിയിച്ചിട്ടും ചിലരുടെ പിടിവാശി മൂലം പൂർത്തിയാകാത്ത സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് പരീക്ഷ നടത്താൻ ശ്രമിച്ചതാണ് താളപിഴകൾക്ക് കാരണമെന്ന് മാസ്റ്റർ ട്രെയിനർമാർ ആരോപിക്കുന്നു. ഈ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഇടത് അദ്ധ്യാപകരുടെ പല ബ്ലോ​ഗുകളിലും പ്രത്യക്ഷപ്പെട്ടത് അതിന്റെ വിശ്യാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് രക്ഷകർത്താക്കളും വിദ്യാർത്ഥികളും ആരോപിക്കുന്നു. എഴുതിയ വിദ്യാർത്ഥികൾക്ക് തന്നെ സ്ങ്കേതിക തകരാർ മൂലം വേണ്ട പോലെ പരീക്ഷകൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷം അടിയന്തരമായി ഒരു പ്രവർത്തിദിവസം പുന പരീക്ഷ നടത്തണമെന്നും എസ്എസ്എൽഎസിക്ക് ​ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നും രക്ഷകർത്താക്കൾ പൊതു വിദ്യാഭ്യാസ ഡയറക്ടറോടും മന്ത്രിയോടും ആവശ്യപ്പെടുന്നു. ഇടത് വിദ്യാർത്ഥി സംഘടനകൾ ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ മൗനം തുടരുകയാണ്.

Related posts

Leave a Comment