നിലമ്പൂർ:എക്സൈസ് പ്രിവൻ്റിങ് ഓഫിസറെ റോഡരികിലെ മരത്തിൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ആശുപത്രിക്കുന്ന് മലമ്മൽ കടുങ്ങോടൻ ശശിധരനെ (48) യാണ് ജ്യോതിപ്പടിയിൽ കെ.എൻ.ജി റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിന്തൽമണ്ണ അങ്ങാടി പുറത്ത് സർക്കാർ വിദേശമദ്യ ജില്ലാ ഗോഡൗണിലെ പ്രിവൻ്റിവ് ഓഫിസറാണ്. പുലർച്ചെ കളിക്കാനാണെന്ന് പറഞ്ഞ് ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയതാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരിയായ അനൂഷയാണ് ഭാര്യ. മക്കൾ: ആദർശ, ആർദ്ര
എക്സൈസ് പ്രിവൻ്റിങ് ഓഫിസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
