‘ജീവനേക്കാള്‍ വലുതല്ല പരീക്ഷ; ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കൂ’- വിദ്യാര്‍ത്ഥികളോട് നടന്‍ സൂര്യ

ചെന്നൈ: നീറ്റ് പരീക്ഷാ പരാജയ ഭീതിയില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സൂര്യയുടെ പ്രതികരണം. ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തുന്നു. ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുതെന്നും സൂര്യ പറയുന്നു.

ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോള്‍ മനസില്‍ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച്‌ നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല.

Related posts

Leave a Comment