പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് തുടർ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എറണാകുളം ഡി സി സി

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് തുടർ പ്രക്ഷോഭം ശക്തമാക്കാൻ എറണാകുളം ഡി സി സി നേതൃയോഗം തീരുമാനിച്ചു പെട്രോളിയം ഉൽപ്പണങ്ങളുടെ നികുതി കുറക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണെന്നും

മറ്റ് സംസ്ഥാനങ്ങളിൽ നികുതി കുറച്ചതു പോലെ കേരള സർക്കാർ നികുതി കുറയ്ക്കാൻ തീരുമാനിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഡിസിസി നേതൃയോഗം കുറ്റപ്പെടുത്തി
എറണാകുളം ഡിസിസി യുടെ നേതൃത്വത്തിൽ നടത്തിയ ഹൈവേ ഉപരോധവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിട്ടുള്ള കേസുകളുടെ കാര്യത്തിൽ നിയമപരമായ പോരാട്ടം ഡിസിസി ഏറ്റെടുക്കും, നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സി പി എം നേതാക്കളുടെ ഒത്താശയോടെ പോലീസ് നടത്തുന്ന പ്രതികാര രാഷ്ട്രീയത്തെ ജനമധ്യത്തിൽ തുറന്നു കാണിക്കുന്നതിനുള്ള പ്രചരണ പരിപാടികളും സംഘടിപ്പിക്കും

സംസ്ഥാന സർക്കാർ നികുതിയുടെ കാര്യത്തിൽ കള്ള പ്രചരണം നടത്തുന്നുവെന്നും സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ഇത്തരം നിഷേധാത്മക നിലപാടിനെതിരെ ശക്തമായ തുടർ പ്രക്ഷോഭം നടത്തുന്നതിൻ്റെ ഭാഗമായി ഒൻപതാം തീയതി മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും സായാഹ്ന ധർണ്ണ നടത്തും തുടർന്ന് മണ്ഡലം തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന നേതൃയോഗം മുൻ കേന്ദ്ര മന്ത്രി പ്രൊഫ: കെ വി തോമസ് ഉദ്ഘാടനം ചെയ്തു നേതാക്കളായ വി ജെ പാലോസ്, വി പി സജീന്ദ്രൻ, കെ ബാബു എം എൽ എ, കെ പി ധനപാലൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസൻ്റേഷൻ, എം എൽ എ മാരായ ടി ജെ വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, എൻ വേണുഗോപാൽ, അജയ് തറയിൽ, ജെയ്സൻ ജോസഫ്, കെ പി ഹരിദാസ്, കെ ബി മുഹമ്മദ് കുട്ടി മാസ്റ്റർ, ഐ കെ രാജു, എം ആർ അഭിലാഷ്, വർഗീസ് ജോർജ് പള്ളിക്കര, എന്നിവർ പ്രസംഗിച്ചു

Related posts

Leave a Comment