Connect with us
,KIJU

chennai

ഒ. പനീർസെൽവത്തിന്റെ മകൻ, പി.രവീന്ദ്രനാഥ് എംപിയുടെ തിരഞ്ഞെടുപ്പ് വിജയം മദ്രാസ്‌ ഹൈക്കോടതി റദ്ദാക്കി

Avatar

Published

on

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ മകനും തേനി എംപിയുമായ പി രവീന്ദ്രനാഥിന്റെ വിജയം മദ്രാസ്‌ ഹൈക്കോടതി റദ്ദാക്കി. തമിഴ് നാട്ടിൽ എഐഎഡിഎംകെയുടെ ഏക എം പിയാണ്. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കണ്ടെത്തൽ. ഹർജിയിൽ വാദം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അതേസമയം, അയോ​ഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് പനീർസെൽവത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിലെ ഏക എഐഎഡിഎംകെ എംപിയേയും നഷ്ടപ്പെടുന്ന സാഹചര്യമാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published

on

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Continue Reading

chennai

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം നവദമ്പതികളെ വെട്ടിക്കൊന്നു; സംഭവം തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ

Published

on

ചെന്നൈ: തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്.

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച്‌ ഇവര്‍ വിവാഹിതരാകുന്നത്.  ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം. ഇവര്‍ ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് 6.45 ഓടെ ഒരു സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Advertisement
inner ad

പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

chennai

തമിഴ്നാട്ടിൽ ബസും ടാറ്റ സുമോയും കൂട്ടിയിടിച്ച് 7 മരണം

Published

on

ചെന്നൈ: തമിഴ്നാട്ടിൽ ബസും ടാറ്റ സുമോയും കൂട്ടിയിടിച്ച് 7 മരണം. ബംഗ്ലൂരു-കൃഷ്ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലയിൽ വെച്ചാണ് അപകടമുണ്ടായത്. ബംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികൾ സഞ്ചരിച്ച ടാറ്റ സുമോയിലേക്ക് തമിഴ്നാട് സർക്കാരിന്റെ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 6 പേര് അസം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. പതിനാല് പേർക്ക് പരിക്കേറ്റു. പുതുച്ചേരിയിൽ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Featured