Connect with us
48 birthday
top banner (1)

Delhi

വയനാട് ഉപതെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Avatar

Published

on

ന്യൂഡൽഹി: പ്രകൃതിദുരന്തമുണ്ടായ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. കാലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു

അതേസമയം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് തന്നെയായിരിക്കും ഹരിയാനയിലെയും വോട്ടെണ്ണല്‍ നടക്കുക.

Advertisement
inner ad

Delhi

ശ്വാസകോശ അണുബാധ സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം

Published

on

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് പാർട്ടി വാർത്താക്കുറിപ്പ്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Continue Reading

Delhi

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്

Published

on

ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്.

യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അറിയിച്ചു.

Advertisement
inner ad

‘സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. യന്ത്ര സഹായത്തോടെയാണ് അദ്ദേഹം ശ്വാസമെടുക്കുന്നത്. അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്’- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ആഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Advertisement
inner ad
Continue Reading

Delhi

ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു

Published

on

ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു. എം പോക്സിന്റെ പഴയ വകഭേദമാണ് സ്‌ഥിരീകരിച്ചെന്നു ആരോഗ്യമന്ത്രാലയം . എം.പോക്സ് ബാധിത മേഖലയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗബാധ. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്‌ഥയുടെ ഭാഗമല്ല. 2022ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് സമാന കേസെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. രോഗിയുടെ നില തൃപ്തികരമാണെന്നും നിലവിൽ രോഗവ്യാപന ആശങ്കയില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

Continue Reading

Featured