ദുബായ് പ്രിയദർശിനി വോളണ്ടിയറിങ് ടീം പുതിയ സംഘടനാ സമിതി രൂപവത്കരിച്ചു

യു എ ഇ ലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ  ദുബായ് പ്രിയദർശിനി വോളണ്ടിയറിങ് ടീം ,ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റ്മായ ശ്രീ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്‌ അൽ മക്തുംമിന്റെ 72ആം ജന്മ ദിനം ആഘോഷിക്കുകയും ഒപ്പം 2021-22ലേക്കുള്ള പുതിയ സംഘടനാ സമിതി രൂപവത്കരിച്ചു .
സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ശ്രീ പവിത്രൻ അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി എൻ പി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.

ചന്ദ്രൻ മുല്ലപ്പള്ളി, മോഹൻവെങ്കിട്, ഉദയവർമ്മ,  സുലൈമാൻ, കെ പി മൊയ്‌ദീൻകുട്ടി, ഡിസാ ജോസ് , വനിതാ വിങ്ങിൽ നിന്ന് ലക്ഷ്മി രാമചന്ദ്രൻ,  ശ്രീല മോഹൻദാസ് എന്നിവർ സംസാരിച്ചു. പ്രമോദ് കുമാർ സ്വാഗതവും ടോജി ഡേവീസ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി. :
ശ്രീ സി മോഹൻദാസ്  (പ്രസിഡണ്ട്‌)  മധു നായർ (ജനറൽ സിക്രട്ടറി ) ശ്രീജിത്ത്‌ (ഖജാൻജി ) ടി .പി. അഷ്‌റഫ് (വൈസ്. പ്രസിഡന്റ് ) ദേവദാസ് (ഓഡിറ്റർ ) സുനിൽ അരുവായ് (ജോയിൻ സിക്രട്ടറി ) നിഷാദ് ഖാലിദ് (ജോയിൻ ഖജാൻജി)ശങ്കർ തിരുവണ്ണൂർ(കലാ സാംസ്‌കാരിക സിക്രട്ടറി )അനീസ് മുഹമ്മദ്‌ (സ്പോർട്സ് സിക്രട്ടറി ) എന്നിവരെ പുതിയ ഭാരവാഹികളായി നിയമിച്ചു.

Related posts

Leave a Comment