സ്വര്‍ണക്കടത്തു കേസിലെ ദുരൂഹതയേറുന്നു ; റമീസിനെ ഇടിച്ച കാറിന്‍റെ ഡ്രൈവറും മരിച്ചു

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കി മുഖ്യപ്രതിയായ സ്വര്‍ണക്കടത്തു കേസിലെ ദുരൂഹത വര്‍ധിപ്പിച്ച്‌​ ഒരു മരണം കൂടി. കസ്റ്റംസ്​ ചോദ്യം ചെയ്യാനിരിക്കെ മരിച്ച അർജുന്റെ ഉറ്റ സുഹൃത്ത് റമീസിന്‍റെ ബൈക്കിലിടിച്ച കാര്‍ ഓടിച്ചിരുന്ന പി.വി. അശ്വിനും മരിച്ചു. ആന്തരിക രക്​തസ്രാവത്തെ തുടര്‍ന്ന്​​ അശ്വിൻ മരിച്ചുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം.
സ്വര്‍ണക്കടത്ത്​ കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്ത്​ അഴീക്കോട്​ കപ്പക്കടവ്​ സ്വദേശി റമീസ്​ (25) കഴിഞ്ഞ മാസം വാഹനപകടത്തില്‍ മരിച്ചിരുന്നു. സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ്​ നല്‍കിയതിന്​ ശേഷമാണ്​ റമീസ്​ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചത്​. സ്വര്‍ണ കടത്ത്​ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാള്‍ അപകട സമയത്ത്​ ഓടിച്ചിരുന്നത്. റമീസ്​ ഓടിച്ചിരുന്ന ബൈക്കിലിടിച്ച കാറിന്‍റെ ​ഡ്രൈവര്‍ അശ്വിനാണ്​ ഇപ്പോള്‍ മരിച്ചിരിക്കുന്നത്​. റമീസിന്‍റെ മരണത്തിന്​ കാരണമായ അപകടത്തില്‍ ദുരൂഹതയില്ലെന്നും സാധാരണ വാഹനാപകടമാണ്​ നടന്നതെന്നും​​ അന്ന്​ പൊലീസ്​ വിശദീകരണം നൽകിയിരുന്നു. എന്നാല്‍, കേസി​ല്‍ കണ്ണികളാകാനും നിര്‍ണായക വിവരങ്ങള്‍ നല്‍കാനും സാധ്യതയുള്ള ആളുകള്‍ അസ്വാഭാവികമായി മരണപ്പെടുന്നതില്‍ വലിയ ദുരൂഹത നിഴലിക്കുന്നുണ്ട്​.

Related posts

Leave a Comment