Connect with us
48 birthday
top banner (1)

National

ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കി

Avatar

Published

on

ന്യൂഡൽഹി: രാജ്യത്ത് ട്രക്ക് ക്യാബിനുകളില്‍ എസി നിര്‍ബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍2, എന്‍3 വിഭാഗത്തില്‍പ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയര്‍ കണ്ടീഷനിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. പുതിയ തീരുമാനം മികച്ച തൊഴില്‍ സാഹചര്യം നിര്‍മ്മിച്ചെടുക്കുന്നതിനുള്ള ചുവടുവയ്പാണെന്ന് അദ്ദേഹം കുറിച്ചു. 2025ഓടെ നിയമം നടപ്പാക്കിലാക്കാനാണ് ലക്ഷ്യം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും

Published

on


ന്യൂഡല്‍ഹി
: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. വസന്ത് കുഞ്ജിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും. ശനിയാഴ്ച പകല്‍ 11 മുതല്‍ മൂന്ന് വരെ സി.പി.എം ആസ്ഥാനമായ, ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് കൈമാറും. ഇതുസംബന്ധിച്ച് യെച്ചൂരി നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു.
സംസ്ഥാനത്ത് മൂന്ന് ദിവസം സി.പി.എം ദുഃഖാചരണം

Advertisement
inner ad

കേരളത്തിലെ പാര്‍ടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നല്‍കിയ നേതാവായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യ, മതേതര വിശ്വാസികള്‍ക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. വേര്‍പാടിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാര്‍ടി പരിപാടികളും മാറ്റിവയ്ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കല്‍ അടിസ്ഥാനത്തില്‍ അനുശോചനം സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാര്‍ടി പതാക താഴ്ത്തിക്കെട്ടും.

Advertisement
inner ad
Continue Reading

chennai

പ്രായപൂർത്തിയായ വ്യക്തികൾ ആരുടെ കൂടെ കഴിയണം എന്ന് ഉത്തരവിടാൻ കഴിയില്ല: മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തിടത്തോളം പ്രായപൂർത്തിയായ വ്യക്തികൾ ആരുടെ കൂടെ കഴിയണം എന്ന് ഉത്തരവിടാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വന്തം മകളെ സ്വാധീനിക്കാൻ അമ്മയ്ക്കു കഴിയുന്നില്ലെങ്കിൽ കോടതിക്ക് എങ്ങനെ കഴിയുമെന്ന് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യനും ജസ്റ്റിസ് വി ശിവജ്ഞാനവുമടങ്ങുന്ന ബെഞ്ച് ചോദിച്ചു.

കള്ളക്കുറിച്ചി അതിപ്പാക്കം സ്വദേശിയായ എ വാനതു നച്ചത്തിരം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ മകൾ ആരോഗ്യ അനിത (35) കന്യാസ്ത്രീയാകാൻ തീരുമാനിക്കുകയും മഠത്തിൽനിന്നു കൊണ്ടുതന്നെ അധ്യാപികയായി ജോലിനോക്കുകയും ചെയ്യുകയായിരുന്നെന്ന് ഹർജിയിൽ പറയുന്നു. അതിനിടെ ശിവദിനകരൻ എന്ന രാഷ്ട്രീയ നേതാവ് മകളെ വശീകരിക്കുകയും വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവാഹിതനായ ഇയാൾ മകളെ ബന്ദിയാക്കിവെച്ചിരിക്കുകയാണെന്നും മകളെ വിട്ടുകിട്ടണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

Advertisement
inner ad

എന്നാൽ, കോടതിയിൽ ഹാജരായ ആരോഗ്യ അനിത ഇതെല്ലാം നിഷേധിച്ചു. ശിവദിനകരനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞു. അമ്മ തന്നെ നിരന്തരം പിന്തുടരുകയാണെന്നും കൊല്ലാൻപോലും ശ്രമിച്ചെന്നും അവർ പറഞ്ഞു. അമ്മയുടെ മനോവിഷമം മനസ്സിലാക്കാനാവുമെങ്കിലും മുതിർന്ന ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുതെന്ന നിർദേശത്തോടെ ഹേബിയസ് കോർപ്പസ് ഹർജി കോടതി തള്ളി.

Advertisement
inner ad
Continue Reading

National

മറ്റെന്തിനേക്കാളും വലുത് യെച്ചൂരി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ പി ജയരാജൻ ഡല്‍ഹിയിലെത്തി

Published

on

ന്യൂഡല്‍ഹി: ഇൻഡിഗോ വിമാന ബഹിഷ്‌കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണുന്നതിന് വേണ്ടിയാണ് രണ്ടു വർഷത്തിനുശേഷം ഇ പി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നത്. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിക്ക് പോയത്.

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഇ പി തള്ളിയിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് വിമാനക്കമ്പനി യാത്രാവലിക്ക് ഏര്‍പ്പെടുത്തുകയും പിന്നാലെ അദ്ദേഹം ഇന്‍ഡിഗോ ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ പി ബഹിഷ്കരിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്. ‘‘ഉള്ള വിമാനത്തില്‍ എങ്ങനെയെങ്കിലും ഡൽഹിയിൽ എത്തുകയായിരുന്നു ലക്ഷ്യം. യച്ചൂരി തനിക്ക് അത്രയും പ്രിയപ്പെട്ട നേതാവാണ്. ഇൻഡിഗോ വിമാനത്തിൽ കയറേണ്ടെന്ന് അന്നും കയറാൻ ഇന്നും എടുത്ത നിലപാടുകൾ അതാത് സാഹചര്യത്തിൽ ശരിയാണ്. വിമാനത്തിൽ അന്ന് നടന്നത് ഇന്ത്യയുടെ ചരിത്രത്തിൽ നടക്കാത്ത സംഭവം’’– ഇ പി ജയരാജൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured