ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരുകാലത്തും സി.പി.എം അംഗങ്ങൾ ആയിരുന്നില്ലെന്ന് ജില്ലാസെക്രട്ടറി

പാലക്കാട്: മലമ്പുഴ കുന്നംകാട് സി.പി.എം പ്രവർത്തകർ ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരുകാലത്തും സി.പി.എം അംഗങ്ങളായിരുന്നില്ലെന്ന് പാർട്ടി ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. പ്രതികളുടെ സി.പി.എം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണ്. കഴിഞ്ഞ ഒരുവർഷമായി പ്രതികൾക്ക് സി.പി.എമ്മുമായി ബന്ധമില്ല. ആർ.എസ്​.എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ട്​.ചില പ്രതികളുടെ കുടുംബം സി.പി.എം അനുഭാവികളായിരുന്നു. സി.പി.എം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ബി.ജെ.പി പ്രചരിപ്പിക്കുന്ന ദുഷ്ടലാക്കോടെയാണ്​.കൊലപാതകത്തിന് ആര്‍.എസ്​.എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് ദിവസം മുമ്പ് പ്രതികൾ ഷാജഹാന്‍റെ വീട്ടിലെത്തിയിരുന്നു. അന്ന് വീട്ടിൽ ഇല്ലാത്തതിനാൽ മാത്രമാണ് രക്ഷപ്പെട്ടതെന്നും സുരേഷ് ബാബു പറഞ്ഞു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ശരിയല്ലെന്ന് തെളിയിക്കുന്നതാണ് കേസിലെ മൂന്നാം പ്രതിയായി പോലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ-സിപിഎം നേതാവ് നവീനിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഷാജഹാനെ വെട്ടി കൊല്ലുന്നതിനു മണിക്കൂറുകൾക്കു മുമ്പ് പോലും കൊടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വീഡിയോ ഇയാൾ ഷെയർ ചെയ്തിരുന്നു. കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം സിപിഎം പാർട്ടി കോൺഗ്രസിലും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നവീൻ സജീവമായി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related posts

Leave a Comment