‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി

നാദിർ ഷാ റഹിമാൻ

ജിദ്ദ: ഒഐസിസി ജിദ്ദ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ‘ ഇന്ത്യയെ കണ്ടെത്തൽ’ വ്യത്യസ്‍തകൾകൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സ്വാതന്ത്ര്യ സമര നായകന്മാരും മഹാരഥന്മാരുമായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു, മൗലാനാ ആസാദ്, ഇന്ദിരാഗാന്ധി, എന്നിവരുടെ ജന്മദിനങ്ങളും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ഓർമ്മ ദിനവും ആചരിക്കുന്നതിന് വേണ്ടിയാണ് ഇന്ദിരാജിയുടെ ജന്മദിനത്തിൽ ചരിത്രത്തിന്റെ ഇടനാഴികകളിലൂടെ സഞ്ചരിക്കുന്ന ഡിസ്‌കവറി ഓഫ് ഇന്ത്യ സംഘടിപ്പിച്ചത്.

കുട്ടികളായ ഏദൻ മാത്യു മനോജ്, നൂറിൻ സക്കീർ, നാദിർനാസ് നാസിമുദ്ദീൻ , നദ സഹീർ, ഇബ്രാഹിം അബൂബക്കർ , നൈനിക നവീൻ എന്നിവർ ഒരുമിച്ചാണ് പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചത് .

മഹിളാ വേദി ഭാരവാഹികളായ മൗഷ്മി ശെരീഫ്, മുംതാസ് അബ്ദുൽറഹ്മാൻ , സോഫിയാ സുനിൽ, റംസീനാ സക്കീർ , സിമി അബ്ദുൽ ഖാദർ , സമീന റഹീം, ആസിഫാ സുബ്ഹാൻ, സോണാ സ്റ്റീഫൻ, മുഫ്‌സില ഷീനു എന്നിവരുടെ ദേശഭക്തി ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത് .

ഓ ഐ സി സി കലാവേദി അവതരിപ്പിച്ച ‘നമുക്ക് ഇന്ത്യയെ വീണ്ടെടുക്കാം’ എന്ന ചിത്രീകരണം പ്രദർശിപ്പിച്ചു. സോനാ സ്റ്റീഫൻ, സിയാദ് പടുതോട്, സഹീർ മാഞ്ഞാലി, ഷിനു കോതമംഗലം, റഷീദ് കൊളത്തറ, ഇക്‌ബാൽ പൊക്കുന്ന് എന്നിവരാണ് അഭിനേതാക്കൾ. രചനയും സംവിധാനവും നിർവ്വഹിച്ചത് ഇക്‌ബാൽ പൊക്കുന്ന്.

ക്യാമ്പസുകളിൽ വളർന്ന് വരുന്ന മദ്യം, മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നത്തിനു പ്രേം കുമാറും റഫീഖ് മമ്പാടും ചേർന്ന് ചിട്ടപ്പെടുത്തിയ സംഗീത ശിൽപ്പം, അദ്‌നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, ഹരിശങ്കർ, വിഷ്ണു, പൂജാ പ്രേം, അഭിരാമി, മൻഹാ ഇശൽ , നദസഹീർ, വിജീഷ് ഹരീഷ് എന്നിവർ വേദിയിൽ അവതരിപ്പിച്ചു.

അഞ്ജു നവീൻ അണിയിച്ചൊരുക്കിയ നൃത്തം അരങ്ങേറി. ഏദൻ മാത്യു, അബാൻ ഹൈദർ, ജോവാനാ ജോൺ, നൈനികാ നവീൻ, ആരോൺ അഭയ്, ഓസ്റ്റിൻ അഭയ്, നവീൻ ജിമി എന്നിവർ ചുവടുകൾ വെച്ചു. മഹാരഥന്മാരായ പണ്ഡിറ്റ് നെഹ്‌റു, മൗലാനാ ആസാദ്, ഇന്ദിരാ ഗാന്ധി, മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബ് , ഡോ .അംബേദ്കർ , ടിപ്പു സുൽത്താൻ എന്നിവരെ ആയിഷാ ഷാമിസ് , മുഹമ്മദ് ഷീഷ്, ഫാസ് ഉമ്മർ ഫാറൂഖ്, ഷെസ തമന്ന, ഇബ്രാഹിം അബൂബക്കർ, താസിൻ നൗഷാദ്, മുഹമ്മദ് യാസീൻ, കാൻസാ മറിയം, നൂറിൻ സകീർ എന്നീ പിഞ്ചു കുഞ്ഞുങ്ങളിലൂടെ ഫാൻസി ഡ്രസ്സിലൂടെ പുനർജ്ജനിച്ചു .

ദേശീയ ബോധത്തെ തൊട്ടുണർത്തിയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവും നൽകി വിജീഷ് ഒരുക്കിയ ദേശ ഭക്തി നൃത്തം പൂജാ പ്രേം, അഭിരാമി,മൻഹാ ഇശൽ, അദ്‌നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, ഹരിശങ്കർ , വിഷ്ണു, വിജീഷ് ഹരീഷ്, നദ സഹീർ അരങ്ങിൽ അവതരിപ്പിച്ചു. അസ്മാ സാബു, ഇഹ്‌സാൻ, നദാ, ഹരിശങ്കർ വിഷ്ണു, ഇശൽ , സബീഹാ ഷീനു , സഹീഹാ ഷീനു, ഇശാ മെഹ്റിൻ , ഫിസാ ഫാത്തിമ എന്നിവരും നൃത്യ നൃത്യങ്ങൾ അവതരിപ്പിച്ചു. മഹാരഥന്മാരെ അനുസ്മരിച്ചു കൊണ്ട് മുഹമ്മദ് റയാൻ, റഫാൻ സക്കീർ, അഫ്രീൻ, നാദിർ നാസ്, മുഹമ്മദ് അമൻ , അദ്‌നാൻ , ഷാദിൻ ശബീർ എന്നിവർ പ്രസംഗിച്ചു. ആകിഫാ ബൈജു ഭാരത ശില്പി പണ്ഡിറ്റ് നെഹ്രുവിനെക്കുറിച്ചുള്ള പ്രസന്റേഷൻ നടത്തി.

അലീഫാ ബൈജു ഹിന്ദി പദ്യ പാരായണവും ഫാത്തിമാ അബ്ദുൽ ഖാദർ, ഫൈഹാ, നദ സഹീർ , ദിയാ സുബ്ഹാൻ, മുംതാസ് അബ്ദുൽ റഹ്‌മാൻ , സോഫിയാ സുനിൽ, ഷറഫുദ്ദീൻ പത്തനാപുരം, വിജിഷാ , ബിജു ദാസ്, ജോബി, മൗഷ്മി ശെരീഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

അബ്ദുൽ മജീദ് നഹ, അലി തേക്കുതോട്, മുജീബ് മൂത്തേടം, ഫസലുള്ള വെള്ളൂവമ്പാലി ,മുജീബ് തൃത്താല, മനോജ് മാത്യു, ബഷീർ പരുത്തിക്കുന്നൻ, അബ്ദുൽ ഖാദർ കെ വി , ഷിനോയ് കടലുണ്ടി, സിദ്ദീഖ് ചോക്കാട്, ഷെരീഫ് അറക്കൽ , അനിൽ കുമാർ പത്തനംതിട്ട, അനിൽ ബാബു, അശ്റഫ് വടക്കേക്കാട് , രാജേന്ദ്രൻ മാസ്റ്റർ , സക്കീർ ചെമ്മണ്ണൂർ, ഹർഷദ് എറണാംകുളം, അബ്ദുൽ ഖാദർ എറണാംകുളം , സഫീർ ചെമ്പകുത്ത് , അബ്ദുൽ റഹ്‌മാൻ പുൽപാടി, അയ്യൂബ് ഖാൻ പന്തളം, തുഷാര ശിഹാബ്, ശിഹാബ് കൊടുങ്ങല്ലൂർ, ഷെരീഫ് തിരുവനന്തപുരം , അബൂബക്കർ തിരുവനന്തപുരം , അബ്ദുൽ റഷീദ് കൂറ്റനാട് , ഉണ്ണി തെക്കേടത്ത്, ഷബീർ പട്ടിക്കാട്, ഹനീഫ മണ്ണാർക്കാട്, റഹീം അറക്കൽ, കിരൺ എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. നശുവാ ഉമർ അവതാരികയായിരുന്നു.

ആക്ടിങ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ പരിപാടിയിൽ അധ്യക്ഷത വഹിച്ചു, ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും നാഷണൽ കമ്മിറ്റി സിക്രട്ടറി നാസിമുദ്ദീൻ മണനാക്ക് നന്ദിയും പറഞ്ഞു.

Related posts

Leave a Comment