Featured
ഇഎംഎസിന്റെ സ്വത്ത് വിറ്റു വാങ്ങിയ ‘ദേശാഭിമാനി’ കെട്ടിടം റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വിറ്റു
സിപിഎം നേതാക്കള്‍ കമ്മിഷന് വാങ്ങിയതായും ആരോപണം
കോഴിക്കോട്: ത്യാഗത്തിന്റെ മഹാചരിത്രമെന്ന് പാര്‍ട്ടി തന്നെ വാഴ്ത്തിയ സ്ഥാപനം റിയല്‍ എസ്റ്റേറ്റ് ലോബിക്ക് കൈമാറി നേതാക്കള്‍ കമ്മിഷന് വാങ്ങിയതായ് ആരോപണം. മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് മലപ്പുറം ഏലംകുളം മനയില്‍ പരമ്പരാഗതമായ് കിട്ടിയ ഭൂസ്വത്ത് വിറ്റ് വാങ്ങിയ കോഴിക്കോട് ബീച്ച് റോഡിലെ ‘ദേശാഭിമാനി’ ഓഫിസ് കെട്ടിടം ഉള്‍പ്പെട്ട 58 സെന്റാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ സ്വന്തമാക്കിയത്. വില്‍പ്പന നടന്നതിലൂടെ സിപിഎം നേതാക്കള്‍ കോടികള്‍ കമ്മിഷന് വാങ്ങിയതായും പാര്‍ട്ടിയ്ക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നു. ഇഎംഎസിന്റെ കുടുംബ സ്വത്ത് വിറ്റ് അന്നു കിട്ടിയ 75,000 രൂപയാണ് ഇപ്പോള്‍ 22 കോടിയും കമ്മിഷനുമായി മാറ്റിയെടുക്കുന്നത്.
കോഴിക്കോട് ബീച്ചും പരിസരവും വിപണിമൂല്യം കൂടിയ ഇടമായ് പരിണമിച്ചതോടെയാണ് ദേശാഭിമാനി കെട്ടിടം ഉള്‍പ്പെടുന്ന സ്ഥലം വിറ്റ് പാര്‍ട്ടി നേതാക്കള്‍ കോടികള്‍ കീശയിലാക്കുന്നത്. സിപിഎം എന്നും അഭിമാനപൂര്‍വം കൊണ്ടാടുന്ന, കണ്ണൂരിലെ പാലോറ മാതയുടെ പശുക്കുട്ടിയെ വിറ്റു കിട്ടിയ സംഭാവന ഉള്‍പ്പെടുത്തിയാണ് കോഴിക്കോട് ദേശാഭിമാനിയില്‍ റോട്ടറി പ്രസ് സ്ഥാപിച്ചത്. ഇഎംഎസിന്റെയും പാലോറ മാതയുടെയും സ്മരണകള്‍ ഉറങ്ങുന്ന കോഴിക്കോട് ദേശാഭിമാനി കെട്ടിടം സ്മാരകമായി സംരക്ഷിക്കണമെന്ന വാദം തള്ളിയാണ് 22 കോടിയുടെ കച്ചവടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ഫ്ളാറ്റ് നിര്‍മാതാക്കളാണ് റിയല്‍ എസ്റ്റേറ്റ് ലോബി മുഖേന ഭൂമി വാങ്ങിയത്. ഓഫിസ് ഒഴിയാന്‍ ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഫ്ളാറ്റ് ഇടപാടിന് കമ്മിഷനായി സിപിഎം നേതാക്കളുടെ ബിനാമികള്‍ക്ക് മൂന്നു ഫ്ളാറ്റ് നല്‍കുമെന്ന് നിര്‍മാതാക്കളുമായി രഹസ്യ ധാരണയുണ്ടാക്കിയതായും ആരോപണമുണ്ട്.
ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്റെ എതിര്‍പ്പ് അവഗണിച്ചാണ് ചീഫ് എഡിറ്റര്‍ ദിനേശന് പുത്തലത്തും കോഴിക്കോട് യൂണിറ്റ് മാനേജര്‍ ഒ പി സുരേഷും ചേര്‍ന്ന് വില്പന കരാറാക്കിയതെന്നാണ് വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇടപാടിന് അനുമതി നല്കി.
ദേശാഭിമാനി സ്ഥലം വില്‍ക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ലെന്നും ഇഎംഎസിന്റെ സ്മാരകമാക്കി കെട്ടിടം നിലനിര്‍ത്തണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നിലപാട് എടുത്തെങ്കിലും ഫലമുണ്ടായില്ല. ദേശാഭിമാനിക്ക് വാരികയുടെ രൂപത്തില്‍ തുടക്കമിട്ട ചരിത്ര സ്മാരകമാണ് അന്യമാകുന്നതെന്ന ദു:ഖം പഴയ തലമുറയിലെ ദേശാഭിമാനി ജീവനക്കാര്‍ക്കുണ്ട്. അവരും കടുത്ത അമര്‍ഷത്തിലാണ്.
ജില്ലാ അതിര്‍ത്തിയില്‍ രാമനാട്ടുകരയില്‍ ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിട്ട കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ദേശാഭിമാനി ഓഫിസും പ്രസും അങ്ങോട്ടു മാറുമെന്നാണ് ധാരണ.
ഇപ്പോഴത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് കോഴിക്കോട് ദേശാഭിമാനി കെട്ടിടം വില്ക്കാന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് ചീഫ് എഡിറ്ററായിരുന്ന മുതിര്‍ന്ന നേതാവ് വി വി ദക്ഷിണാമൂര്‍ത്തിയുടെ കടുത്ത എതിര്‍പ്പു കാരണം കച്ചവടം നടന്നില്ല. ഇതിനിടെ ദേശാഭിമാനിക്ക് തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലുണ്ടായിരുന്ന ഓഫിസ് കെട്ടിടം ജയരാജന് മുന്‍കയ്യെടുത്ത് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് വിറ്റ് കോടികള്‍ കമ്മിഷന് വാങ്ങിയിരുന്നു.
Featured
ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.
വിജയിച്ച ശേഷമുള്ള കെഎസ്യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.
Ernakulam
എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്
കൊച്ചി: എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഈ മാസം 11ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സി.പി.എമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് വിവരം. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്ന വിവരം മുഹമ്മദ് ഷിയാസ് അറിയിച്ചത്.
സി.പി.എമ്മിനകത്ത് സ്വയം വിമര്‍ശനം സാധ്യമല്ലാതായി, വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുന്നില്ല, ആര്.എസ്.എസിനെ നേരിട്ട് വിമര്‍ശിക്കാനുള്ള സാഹചര്യമില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുന്നത്. പ്രാദേശിക വിഷയങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Featured
ഗണ്മാന്മാര്ക്ക് ക്ലീന്‍ചീറ്റ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കെ.സുധാകരന് എംപി
നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് പിണറായി ഭരണത്തില്‍ ആരാച്ചാരും അന്തകനുമായി മാറി. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാരും കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യമാണ്.
അന്ന് ചാനലുകള്‍ പകര്‍ത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് പരാതിക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. എന്നിട്ടാണ് ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രവാദം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്മാന്മാരെ സംരക്ഷിക്കുന്നതിനായി കേരളപോലീസിന്റെ വിശ്വാസ്യത വീണ്ടും തകര്‍ത്ത് ഒരു കൂട്ടം ഇടതുരാഷ്ട്രീയ അടിമകളായ ഉദ്യോഗസ്ഥര്‍ സേനയുടെ അന്തസ്സ് കളങ്കപ്പെടുത്തി. ഇത്തരത്തിലാണ് പിണറായി ഭരണത്തില്‍ ആഭ്യന്തരവകുപ്പ് നടത്തുന്ന അന്വേഷണങ്ങളുടെ അവസ്ഥ.
പൂരം കലക്കിയതിലും സ്വര്‍ണ്ണക്കടത്തിലും പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളിലും എഡിജിപിക്കെതിരെ നടക്കുന്ന ത്രിതല അന്വേഷണത്തിന്റെയും ഗതിയും ഇതൊക്കെ തന്നെയാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടവരാണെങ്കില്‍ ഏതു ക്രിമിനലിനും വളഞ്ഞ വഴികളിലൂടെയാണെങ്കിലും നിയമപരമായ പരിപൂര്‍ണ്ണ സംരക്ഷണം ഒരുക്കുകയാണ് ആഭ്യന്തരവകുപ്പെന്നും കെ.സുധാകരന് കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജ്യൂവല്‍ കുര്യക്കോസിനും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എഡി തോമസിനും പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരപരിക്കാണേറ്റത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവെച്ച് തല്ലിച്ചതയ്ക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ കേരളം കണ്ടതാണ്. ആ ക്രൂരദൃശ്യം ഇന്നും കേരള മനഃസാക്ഷിയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. എന്നിട്ടും ദൃശ്യങ്ങള്‍ കിട്ടാനില്ലെന്ന കണ്ണില്‍ച്ചോരയില്ലാത്ത റിപ്പോര്‍ട്ട് നല്കി പ്രതികളായ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിച്ച ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ കൊണ്ട് കോണ്‍ഗ്രസ് ഇതിന് മറുപടിപ്പറയിപ്പിക്കും.എപ്പോഴും പിണറായി വിജയനായിരിക്കില്ല മുഖ്യമന്ത്രിയെന്നത് ഗണ്മാന്മാര്ക്ക് ക്ലീന്‍ചീറ്റ് നല്കാന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മനസ്സില്‍ കുറിച്ചുവെച്ചേക്കണമെന്നും കെ.സുധാകരന് പറഞ്ഞു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login