Education
സംസ്ഥാന സർക്കാരിന് തിരിച്ചടി ; സിസാ തോമസിന്റെ നിയമനം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോതി. കേരള സാങ്കേതിക സര്വകലാശാല വി.സിയായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡോ. സിസ തോമസിന്റെ യോഗ്യതയില് തര്ക്കമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രോ വി.സിക്ക് വൈസ് ചാൻസലറുടെ അധികാരം നൽകാനാകില്ലെന്നും, പ്രഫസറായി 10 വർഷം അധ്യാപന പരിചയമുള്ളവരെ മാത്രമേ വി.സിയായി നിയമിക്കാനാകൂവെന്നുമാണ് യുജിസിയുടെ നിലപാട്.
Education
ഇൻഫോപാർക്ക് ചേർത്തലയിൽ മെഗാ ജോബ് ഫെയർ ജനുവരി 28 ന്

കൊച്ചി: ചേർത്തല ഇൻഫോപാർക്കിൽ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് ജനുവരി 28 ന്. ഇൻഫോപാർക്കുമായി ചേർന്ന് സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോട് കൂടി പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെ കൺസോർഷ്യമായാ ക്യൂബിക്കിൾ ഫോഴ്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് ഈ വർഷം തുറന്നിടുക 250 തൊഴിലവസരങ്ങൾ. രാവിലെ 10 ന് ആരംഭിക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് അരൂർ എം.ൽ.എ, ദലീമ ഉദ്ഘാടനം ചെയ്യും. ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ സുശാന്ത് കുറുന്തിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
12 കമ്പനികളിലായി ഐടി മേഖലയിലെ വിദഗ്ധർ മുതൽ ബികോം, ബിഎഡ് തുടങ്ങിയവ പഠിച്ചിറങ്ങിയവർക്കും വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് അഭിമുഖവും, ഫ്രഷർ ഉദ്യോഗാർത്ഥികൾക്ക് ഐടി തസ്തികൾക്കും ഐടി ഇതര തസ്തികൾക്കും പ്രത്യേകം എഴുത്തുപരീക്ഷളും ഉണ്ടായിരിക്കുന്നതാണ്.
ജോബ് ഫെയറിൽ പങ്കെടുക്കാനായി ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം (ഡി.ബ്ള്യു.എം.എസ്) പോർട്ടൽ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്, വാക് ഇൻ ഇന്റർവ്യൂ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ജോബ് ഫെയറിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നേരിട്ട് തന്നെ ജോലി നൽകും. ഉദ്യോഗാർത്ഥികൾക്കായി തിരുനല്ലൂർ എൻഎസ്എസ് കോളേജ് ജംഗ്ഷനിൽ നിന്ന് ഇൻഫോപാർക്കിലേക്കും തിരിച്ചും സൗജന്യ വാഹന സൗകര്യവുമുണ്ടായിരിക്കും. ജോബ് ഫെയറിൽ പങ്കെടുക്കാനായി സിവിയുടെ രണ്ടു കോപ്പി ഉറപ്പായും കരുതണം.
സൗജന്യ രജിസ്ട്രേഷന്: https://knowledgemission.kerala.gov.in/
Education
കുസാറ്റിലെ ആർത്തവ അവധി; യാഥാർത്ഥ്യമായത് കെഎസ്യു ഇടപെടൽ മൂലം

കൊച്ചി: കൊച്ചി സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകിക്കൊണ്ടുള്ള ഉത്തരവിനോട് മികച്ച പ്രതികരണമാണ് വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ഇടയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് കാലത്ത് കെഎസ്യു യൂണിറ്റ് കമ്മിറ്റി മുന്നോട്ടുവെച്ച ആശയമായിരുന്നു ഇത്. തുടർന്ന് കെഎസ്യു സർവകലാശാലയ്ക്ക് ആവശ്യം ഉന്നയിച്ചുകൊണ്ട് കത്ത് നൽകുകയായിരുന്നു. കത്ത് പരിഗണിച്ച സർവകലാശാല ഇത് അംഗീകരിക്കുകയുമായിരുന്നു.
ജനുവരി ഒന്നിനാണ് കെഎസ്യു യൂണിറ്റ് കമ്മിറ്റി സർവകലാശാലയ്ക്ക് ആർത്തവ അവധി എന്ന ആശയം വെച്ചുകൊണ്ട് കത്ത് നൽകിയത്. അതേസമയം യൂണിവേഴ്സിറ്റി അധികൃതർ ഓർഡർ പുറത്തു വിടാതെ ആർത്തവ അവധി എസ്എഫ്ഐയുടെ ആശയമായി ഉയർത്തിക്കാട്ടുകയാണ് ചെയ്തതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ ഉൾപ്പെടെ വിജയിച്ചുകൊണ്ട് കെഎസ്യു മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.
Britain
ഹാലറ്റ് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി യുവഡോക്ടർ

റോയൽ കോളെജ് ഓഫ് സർജൻസ് നടത്തിയ എംആർസിഎസ് പാർട്ട് എ രാജ്യാന്തര പരീക്ഷയിൽ ആഗോള തലത്തിൽ ഒന്നാമതെത്തിയ ഡോ. ഫസൽ റഹ്മാൻ ഹാലെറ്റ് മെഡൽ ഏറ്റുവാങ്ങുന്നു.
കോഴിക്കോട്: ഇംഗ്ലണ്ടിലെ ലോക പ്രശസ്തമായ റോയൽ കോളെജ് ഓഫ് സർജൻസ് നടത്തിയ എംആർസിഎസ് പാർട്ട് എ രാജ്യാന്തര പരീക്ഷയിൽ ആഗോള തലത്തിൽ ഒന്നാമതെത്തി മലയാളി യുവ ഡോക്ടർ. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഡോ. ഫസൽ റഹ്മാനാണ് ഏറ്റവും ഉയർന്ന സ്കോർ നേടി പ്രശസ്തമായ ഹാലെറ്റ് മെഡലിന് അർഹനായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഓർത്തോപീഡിക് സ്പൈൻ സർജനായ ഡോ. ഫസൽ. ഇതോടൊപ്പം ഇന്റർകൊളീജിയറ്റ് പ്രൈസും സ്വന്തമാക്കി. ഇംഗ്ലണ്ടിലെ റോയൽ കോളെജ് ഓഫ് സർജൻസ് അംഗത്വത്തിനായി (എംആർസിഎസ്) ലോകമെമ്പാടുമുള്ള മെഡിക്കൽ പ്രൊഫനലുകൾക്കു വേണ്ടി നടത്തുന്ന പരീക്ഷയിലാണ് ഡോ. ഫസൽ ഏറ്റവും മികച്ച സ്കോർ നേടി ഒന്നാമനായത്.
ഇന്ത്യയിലെ യുവഡോക്ടർമാക്ക് രാജ്യാന്തര തലത്തിൽ അക്കാദമിക് മികവ് തെളിയിക്കാൻ തന്റെ നേട്ടം ഒരു പ്രോത്സാഹനമാകുമെന്ന് ഡോ. ഫസൽ പറഞ്ഞു. ഇന്ത്യയിലെ പഠന, ഗവേഷണ നിലവാരവും അനുഭവ സമ്പത്തും വളരെ ഉയർന്നതും ലോകത്ത് സമാനതകളില്ലാത്തതുമാണ്. ഇത് ഇന്ത്യൻ ഡോക്ടർമാർക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി ബെംഗളുരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളെജിൽ നിന്ന് ഓർത്തോപീഡിക് സർജറിയിൽ ബിരുദാനന്തര ബിരുദം നേടിയ ഡോ. ഫസൽ ഇപ്പോൾ ദൽഹിയിലെ ഇന്ത്യൻ സ്പൈനൽ ഇഞ്ചുറി സെന്ററിൽ നട്ടെല്ല് ശസ്ത്രക്രിയയിൽ ഉപരിപഠനം നടത്തിവരികയാണ്. ശിശുരോഗ വിദഗ്ധനായ ഡോ. അബ്ദുറഹ്മാന്റേയും സ്ത്രീരോഗ വിദഗ്ധയായ ഡോ. മുംതാസ് റഹ്മാന്റേയും മകനാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ റാഷ പർവീൻ ആണ് ഭാര്യ.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login