അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം പുന:പരിശോധിക്കും : പ്രധാനമന്ത്രി

ഡൽഹി: പുതിയ കൊറോണ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒമിക്രോണിനെതിരെ ജാഗ്രതയോടെ നീങ്ങണമെന്നും മോദി നിർദേശിച്ചു. ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ കോവിഡ് സാഹചര്യങ്ങളും പുതിയ വകഭേദം ഉയർത്തുന്ന ഭീഷണികളും ചർച്ച ചെയ്തു.
അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിലാകുമെന്നായിരുന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് നിലവിൽ നവംബർ 30വരെയാണ് വിലക്കുള്ളത്.

Related posts

Leave a Comment