Connect with us
,KIJU

chennai

തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

Avatar

Published

on

ചെന്നൈ: തമിഴ്നാട്ടില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. വില്ലുപുരം ജില്ലയിലെ മരക്കാനം സ്വദേശികളായ 13 പേരും ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തകത്ത് അഞ്ച് പേരുമാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേസ് ക്രൈംബ്രാഞ്ച്-ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വ്യാജമദ്യം കഴിച്ച് നിരവധിപേര്‍ ചികിത്സയില്‍ കഴിയുന്ന വില്ലുപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയും മുഖ്യമന്ത്രി ഇന്നലെ സന്ദര്‍ശിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വില്ലുപുരം ജില്ലയില്‍ 47 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും വില്ലുപുരം എസ്പിയും രണ്ട് ഡിഎസ്പിമാരും ഉള്‍പ്പെടെ 10 പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

ഫറൂഖ് കോളജിനെതിരെ ‘കാതല്‍’ സംവിധായകന്‍ ജിയോ ബേബി

Published

on


സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണെന്ന കാരണത്താല്‍ സ്റ്റുഡന്റ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്നും താന്‍ അപമാനിതനായെന്നും ജിയോ ബേബി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
inner ad
Continue Reading

chennai

മഴ ശമിച്ചു: ദുരിതമൊഴിയാതെ ചെന്നൈ

Published

on


ചെന്നെ : ചെന്നൈ നഗരത്തില്‍ മഴ ശമിച്ചിട്ടും ദുരിതം ഒഴിയുന്നില്ല. മിക്കയിടങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. സാധാരണഗതിയില്‍ മൂന്നുമാസം കൊണ്ട് ലഭിക്കുന്ന മഴയാണ് രണ്ടുദിവസംകൊണ്ട് പെയ്തതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ. ചെന്നൈ നഗരത്തില്‍ മൂന്നുമാസംകൊണ്ട് ശരാശരി 55 സെന്റീമീറ്റര്‍ മഴയാണ് ലഭിക്കാറ്. എന്നാല്‍, രണ്ടുദിവസംകൊണ്ട് 50 സെന്റിമീറ്റര്‍ മഴ പെയ്തു. ചില ഭാഗങ്ങളില്‍ 24 മണിക്കൂറിനിടെ 44 സെന്റിമീറ്റര്‍വരെ മഴ പെയ്തു. അതോടെ, മുന്‍കരുതലുകളെടുത്തിട്ടും വെള്ളക്കെട്ട് തടയാന്‍ കഴിഞ്ഞില്ല. പ്രളയഭീഷണിയില്‍ വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവരുകയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.80 ശതമാനം സ്ഥലത്തും വൈദ്യുതിയെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും രണ്ടുരാത്രികളായി നഗരം ഇരുട്ടിലാണ്. വൈദ്യുതിയില്ലാത്തതിനാല്‍ പല ബഹുരാഷ്ട്ര വ്യവസായ സംരംഭങ്ങളും ഉത്പാദനം നിര്‍ത്തി. പലയിടത്തും കുടിവെള്ള വിതരണം മുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ കുടിവെള്ള വിതരണം സാധാരണനിലയിലാവുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മൊബൈല്‍ഫോണ്‍ ടവറുകളിലും ടെലിഫോണ്‍ എക്‌സ്ചേഞ്ചുകളിലും വൈദ്യുതി നിലച്ചതുകാരണം ചെന്നൈയില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധം ഏറക്കുറെ വിച്ഛേദിക്കപ്പെട്ടുകിടക്കുകയാണ്. പ്രളയക്കെടുതികളുടെ യഥാര്‍ഥചിത്രം അതുകൊണ്ടുതന്നെ വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെങ്കിലും കേന്ദ്രത്തോട് 5,000 കോടി രൂപയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിനായി 162 ക്യാമ്പുകള്‍ സജ്ജമാക്കിയിരുന്നെങ്കിലും 43 എണ്ണമേ തുറക്കേണ്ടിവന്നുള്ളൂ. ഇവിടെ 2,477 പേര്‍ കഴിയുന്നുണ്ട്.

Advertisement
inner ad

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു ജില്ലകളില്‍നിന്ന് 5000 തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. നഗരസഭാ ജീവനക്കാര്‍ക്കും പോലീസിനും അഗ്‌നിരക്ഷാ സേനയ്ക്കും ദേശീയ ദുരന്തനിവാരണ സേനയ്ക്കും പുറമേ, കരസേനയും ദുരിതാശ്വാസത്തിനിറങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളും കണ്ണപ്പര്‍തിട്ടലിലെ ദുരിതാശ്വാസ ക്യാമ്പും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ചൊവ്വാഴ്ച സന്ദര്‍ശിച്ചു.സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണിതെന്നും ദുരിതാശ്വാസത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.ഞായറാഴ്ച രാത്രി തുടങ്ങിയ മഴയാണ് ചെന്നൈ നഗരത്തെ വെള്ളത്തില്‍ മുക്കിയത്.

Advertisement
inner ad
Continue Reading

chennai

മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്‌നാട് അതീവ ജാഗ്രതയില്‍

Published

on


ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 110 കിലോമീറ്ററാണ് വേഗം. ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

Advertisement
inner ad

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം സെക്കന്തരാബാദ് സ്‌പെഷ്യല്‍, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, എറണാകുളം പട്‌ന എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ്, ഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Advertisement
inner ad
Continue Reading

Featured