Connect with us
48 birthday
top banner (1)

News

പകല്‍ ചൂട് കൂടും; തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ സാധ്യത

Avatar

Published

on

കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കും. പലയിടങ്ങളിലും 36ത്ഥര മുതല്‍ 37 ത്ഥര വരെ താപനില പ്രതീക്ഷിക്കാം. പുനലൂര്‍, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ താപനില 37ത്ഥര മുകളില്‍ പോകാന്‍ സാധ്യത. കേരളത്തില്‍ ഇന്ന് ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ സാധ്യത. തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയോ ഇടത്തരം മഴയോ ലഭിക്കാന്‍ സാധ്യത. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് മഴ സാധ്യത. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലാണ് മഴ സാധ്യത.

കഴിഞ്ഞ രണ്ടുമാസങ്ങളിലായി മുന്‍കാലങ്ങളേക്കാള്‍ വ്യാപകമായി കാറ്റുവീശി. പാലക്കാട് ചുരം കടന്നെത്തുന്ന വരണ്ട കാറ്റില്‍ ജലക്ഷാമവും രൂക്ഷമാണ്. കൃഷിയിടങ്ങളില്‍ വെള്ളം കുറഞ്ഞു. ഡാമുകളിലെ ജലനിരപ്പും പെട്ടെന്ന് താഴ്ന്നു. ഇനി കാറ്റില്ലാതാകുകയും പെട്ടെന്ന് ശരീരതാപനില ഉയരുകയും ചെയ്യുന്നത് സൂര്യാഘാതവും ഹൃദ്രോഗങ്ങളും ശ്വാസസംബന്ധിയായ രോഗങ്ങളും പ്രമേഹപ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണമാകും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഏറ്റവും ബാധിക്കാന്‍ സാദ്ധ്യതയുള്ള രാജ്യത്തെ 9 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം തന്നെ കേരളമുണ്ടായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

മരുന്നില്ല, മരണം വരെ സംഭവിക്കും; ദംഗല്‍ താരത്തിന്റെ മരണത്തിനിടയാക്കിയ ഡെര്‍മറ്റോമയോസിറ്റിസ്?

Published

on

ആമീര്‍ ഖാന്‍ നായകനായി സൂപ്പര്‍ഹിറ്റായി മാറിയ ബോളിവുഡ് ചിത്രമായ ദംഗലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സുഹാനി ഭട്നാഗറിന്റെ മരണം ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. ചിത്രത്തില്‍ ബബിത ഫോഗട്ടിന്റെ ബാല്യകാലമാണ് സുഹാനി അവതരിപ്പിച്ചത്. ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ചാണ് നടിയുടെ മരണം. ഇപ്പോഴിതാ രോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സുഹാനി ഭട്നാഗറിന്റെ കുടുംബം.

മരണപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണ് ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചതെന്ന് നടിയുടെ പിതാവ് പറയുന്നു. എയിംസില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് വരെ സുഹാനിയുടെ രോഗം തിരിച്ചറിഞ്ഞിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ മകളുടെ കൈകാലുകളില്‍ നീര് വന്ന് വീര്‍ത്തിരുന്നതായി പിതാവ് വെളിപ്പെടുത്തി. രോഗം എന്താണെന്ന് നേരത്തെ സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ലാതെ പിടിപ്പെടുന്ന രോഗമാണ് ഡെര്‍മറ്റോമയോസൈറ്റിസ്. പേശികളുടെ ബലക്ഷയവും, പെട്ടന്ന് രൂപപ്പെടുന്ന തടിപ്പുകളും നീരുമാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. ഇത് ലഘൂകരിക്കാനുള്ള ചികിത്സകള്‍ മാത്രമാണ് നിലവില്‍ ആശുപത്രികളില്‍ നല്‍കി വരുന്നത്.

ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുന്ന രോഗമാണിത്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുമ്പോള്‍ ഇത് ശ്വാസകോശത്തെ ബാധിക്കുകയും അണുബാധയുണ്ടാക്കാന്‍ കാരണമാവുകയും ചെയ്യുന്നു. അണബാധ രൂക്ഷമായി ഒടുവില്‍ മരണം സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisement
inner ad
Continue Reading

Featured

നടൻ ഋതുരാജ് സിങ് അന്തരിച്ചു

Published

on

ടെലിവിഷൻ താരം ഋതുരാജ് സിംഗ് (59) അന്തരിച്ചു. അദ്ദേഹത്തിന്‍റെ സഹപ്രവർത്തകനും സുഹൃത്തുമായ അമിത് ബെൽ ആണ് മരണവിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തത്. എന്നാൽ, ചൊവ്വാഴ്‌ച പുലർച്ചെ 12.30 ഓടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

നിരവധി പേർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഋതുരാജ് സിംഗിന് അനുശോചനം രേഖപ്പെടുത്തി. ബനേഗി അപ്‌നി ബാത്, ജ്യോതി, ഹിറ്റ്‌ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔർ ബാത്തി ഹം, അനുപമ എന്നിവയാണ് ഋതുരാജ് അഭിനയിച്ച പ്രമുഖ പരമ്പരകൾ.
ബദരീനാഥ് കി ദുൽഹനിയ (2017), വാഷ്-പോസസ്ഡ് ബൈ ദി ഒബ്‌സസ്ഡ്, തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2023 ൽ പുറത്തിറങ്ങിയ യാരിയൻ 2 ആയിരുന്നു അവസാന ചിത്രം. ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനൽ, അഭയ്, ബന്ദിഷ് ബാൻഡിറ്റ്‌സ്, നെവർ കിസ് യുവർ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇൻ ഹെവൻ സീസൺ 2 തുടങ്ങിയവയാണ് ഋതുരാജ് സിങ് പ്രധാനവേഷത്തിലെത്തിയ വെബ് സീരീസുകൾ.

Advertisement
inner ad
Continue Reading

News

പ്രൗഢോജ്ജ്വലം; പുരസ്കാര ദാനം

വെടിയുണ്ടയെ നെഞ്ചുവിരിച്ച് നേരിട്ടവർക്ക് മോദിയുടെ ഭീഷണി അതിജീവിക്കും: കെ.ജെ ജോർജ്

Published

on

കൊച്ചി: ബ്രിട്ടീഷുകാരുടെ വെടിയുണ്ടയെ നെഞ്ചുവിരിച്ച് നേരിട്ടവർ മോദിയുടെ ഫാസിസ്റ്റ് ഭീഷണി അതിജീവിക്കുമെന്ന് കർണാടക ഊർജ്ജവകുപ്പ് മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ കെ.ജെ ജോർജ് അഭിപ്രായപ്പെട്ടു. വീക്ഷണം ദിനപത്രം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഗോകുലം കൺവെൻഷൻ സെൻ്ററിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കെട്ടിപ്പടുത്തത് നെഹ്റുവും കാഴ്ചപ്പാടുകൾ നൽകിയത് ഗാന്ധിജിയുമാണ്. അധികാരത്തിനു വേണ്ടിയല്ല അവർ സ്വാതന്ത്ര്യ പോരാട്ടത്തിൽ ഏർപ്പെട്ടത്. രാഹുൽഗാന്ധി ഇപ്പോൾ നടത്തുന്ന പോരാട്ടം ഇന്ത്യയെ വീണ്ടെടുക്കാൻ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

48 സംവത്സരങ്ങൾ പിന്നിടുന്ന വീക്ഷണത്തിന്റെ ചരിത്രം ജനാധിപത്യ വിശ്വാസികളുടെ പിന്തുണയ്ക്ക് ദൃഷ്ടാന്തമാണ്. മതേതര, ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ എന്നും പടവാളായി വീക്ഷണം നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീക്ഷണം വാർഷികാഘോഷ – പുരസ്കാര വിതരണ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ മുഖ്യാതിഥിയായ് പങ്കെടുത്തു. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ ഉമ തോമസ്, അൻവർ സാദത്ത്, റോജി എം. ജോൺ, കെപിസിസി വൈസ് പ്രസിഡന്റ് വി. പി സജീന്ദ്രൻ, വീക്ഷണം മാനേജിങ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരൻ, വീക്ഷണം ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ്, ബി.എ അബ്ദുൽ മുത്തലിബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ, വീക്ഷണം സീനിയർ ഡെപ്യൂട്ടി എഡിറ്റർ പി.സജിത്ത് കുമാർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി വിനീത സംസാരിച്ചു. വീക്ഷണം മാനേജിങ് ഡയറക്ടർ ജയ്സൺ ജോസഫ് സ്വാഗതവും വീക്ഷണം ജനറൽ മാനേജർ പ്രവീൺ.വി.ആർ നന്ദിയും പറഞ്ഞു.

Advertisement
inner ad

ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം നൽകിയ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ വീക്ഷണം – ഉമ്മൻചാണ്ടി സ്മാരക പുരസ്‌കാരം സിസ്റ്റർ ലിസി ചക്കാലയ്ക്കലിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ട്രസ്റ്റ് നടത്തുന്ന കാരുണ്യ പ്രവർത്തനത്തിന് സിസ്റ്റർ ലിസി ചക്കാലക്കൽ, ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് ചെക്ക് കൈമാറി. അശരണരായ 200ലേറെ കുടുംബങ്ങൾക്കാണ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹയര്‍ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ സിസ്റ്റർ ലിസി ചക്കാലയ്ക്കൽ തണലൊരുക്കിയത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വീക്ഷണം ഏർപ്പെടുത്തിയ വീക്ഷണം സി.പി ശ്രീധരൻ സ്മാരക പുരസ്‌കാരം ഡോ. എം ലീലാവതി ടീച്ചർക്കു വേണ്ടി മകൻ പ്രതിപക്ഷ നേതാവ് വി. ഡി സതീശനിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച സംരംഭകർക്കുള്ള വീക്ഷണം ബിസിനസ് അവാർഡുകളും പ്രവാസ മേഖലയിലെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം പ്രവാസി പുരസ്കാരവും ചടങ്ങിൽ നൽകി. ഐടി മേഖലയിലെ മികച്ച സംഭാവനയ്ക്ക് എൻ ജഹാംഗീറിനും(നെസ്റ്റ് ഗ്രൂപ്പ്‌) ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ മികച്ച സംഭാവനയ്ക്ക് ഷിജോ കെ തോമസിനും(ഓക്സിജൻ) ആരോഗ്യ മേഖലയിലെ മികച്ച സംഭാവനയ്ക്ക് ആന്റണി വൈദ്യനും(സൗഭദ്ര ആയുർവേദ ആശുപത്രി) പ്രവാസ വ്യവസായ മേഖലയിലെ മികച്ച സംഭാവനയ്ക്ക് ജെബി കെ ജോണിനും കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ.ജെ ജോർജ് സംരംഭക പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തനത്തിന് പ്രവാസി ശ്രേഷ്ഠ പുരസ്കാരം വർഗീസ് പുതുകുളങ്ങരയ്ക്ക് കെ.ജെ ജോർജ് സമ്മാനിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisement
inner ad
Continue Reading

Featured