Kerala
നിയമസഭാ കൈയാങ്കളി കേസ് പുനരന്വേഷിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കേസ് അട്ടിമറിക്കാൻ : രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് പുനരന്വേഷണം ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത് കേസ് അട്ടി മറിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി കേസ് അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചത്. അവസാനം സുപ്രീം കോടതി പോലും പ്രതികളെ രൂക്ഷമായി വിമര്‍ശിച്ചു. തുടർന്നാണ് ട്രയൽ കോടതിയിൽ കേസ് പുനരാരംഭിച്ചത്.
നിയമസഭയിൽ എന്താണ് നടന്നതെന്ന് ലോകം മുഴുവനും കണ്ടതാണ്. ഇതിനപ്പുറം വേറെ എന്ത് തെളിവാണ് വേണ്ടത്. മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ പ്രതികളായ കേസ് അധികാരത്തിന്റെ മറവിൽ
അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് ബലമേകുന്നതാണ് ക്രൈംബ്രാഞ്ച് നീക്കം
മന്ത്രിമാർ ഉൾപ്പെടെ പ്രതികളായ കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് എല്ലാ പേർക്കുമറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
ആന്ധ്രപ്രദേശില്‍ നിന്നും സൈക്കിളിലെത്തി പ്രിയങ്കക്കായി പ്രചരണം നടത്തി ശ്രീനിവാസലു
കല്‍പ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കാവലിയില്‍ നിന്നും സൈക്കിളില്‍ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് ശ്രിനി കാവലിയില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുല്‍ത്താന്‍ബത്തേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യര്‍ഥിച്ചു.
ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികള്‍ കെട്ടിയ പതാകയുമായി തെരഞ്ഞെടുപ്പ് കാലത്ത് പല സ്ഥലങ്ങളിലും പ്രചരണരംഗത്ത് സജീവമായി. സ്വന്തം ചിലവില്‍ മറ്റാരെയും ബുദ്ധിമുട്ടിക്കാതെയാണ് പ്രചരണം നടത്താറുള്ളതെന്ന് പറയുന്ന ശ്രീനി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം തന്റെ സൈക്കിളുമായി സഞ്ചരിച്ചിട്ടുണ്ട്. പല പ്രതിസന്ധികളും അതിജീവിച്ചാണ് സൈക്കിളുമായി പ്രചരണത്തിന് പോകാറുള്ളതെന്ന് പറയുന്ന ശ്രീനി കാവലിയിലെ ടാക്‌സി ഡ്രൈവറാണ്. ടാക്‌സി ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് ഇതുപോലുള്ള പ്രചരണ പരിപാടികള്‍ക്ക് പോകാനായി തുക കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മതേതരത്വത്തിലൂന്നിയ പരസ്പര സ്‌നേഹത്തിന്റെ സന്ദേശവുമായി മുന്നോട്ടുപോകുന്ന രാഹുല്‍ഗാന്ധിക്ക് പിന്നില്‍ അണിനിരക്കുകയെന്ന സന്ദേശമാണ് ഈ യാത്രയിലൂടെ പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്കാഗാന്ധിക്കൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷം തിരികെ സൈക്കിളില്‍ തന്നെ മൈസൂര്‍ വഴി ആന്ധ്രപ്രദേശിലേക്ക് മടങ്ങാനാണ് ശ്രീനി ഉദ്ദേശിക്കുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് പ്രിയങ്കാഗാന്ധി വയനാട് ജില്ലയില്‍ ഇനി പ്രചരണം നടത്തുന്നത്. ഈ ദിവസങ്ങളില്‍ കൂടി പ്രചരണം നടത്തിയ ശേഷം ജില്ലയില്‍ നിന്നും മടങ്ങുമെന്നും, രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുകയെന്നതാണ് തന്റെ ജീവിതാഭിലാഷമെന്നും ശ്രീനി പറയുന്നു.
Kerala
ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി സുഹൈൽ നൗഷാദിന്റെ മൃതദേഹമാണ് പേരൂർ ഭാഗത്തെ മീനച്ചിലാറ്റിൽ നിന്ന് കിട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൈൽ ആറിന്റെ തീരത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
Cinema
നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.
വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login