സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ ഭരണം നിലനിർത്തി ഇടതുമുന്നണി

നന്നംമ്മുക്ക് പഞ്ചായത്തിൽ യൂ ഡി എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് സി പി എമ്മും ബിജെപിയും വിട്ട് നിന്നതിനാൽ സി പി എം ഭരണ സമിതിക്ക് ഭരണം നഷ്ടമായില്ല. നിലവിലെ സാഹചര്യത്തിൽ യൂ ഡി എഫ് എട്ട് സിപിഎം ഏഴ് ബിജെപി ഒന്ന് എന്നതാണ് പഞ്ചായത്തിലെ കക്ഷിനില. 8 അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ ഭൂരിപക്ഷം പ്രമേയത്തിന് അനുകൂലമായി വോട്ട് ലാഭിച്ച സാഹചര്യത്തിൽ ഭൂരിപക്ഷത്തെ വിലകൽപ്പിക്കാതെ അവിശ്വാസം തള്ളിയതായി തീരുമാനിച്ച സാഹചര്യം പുനർ പരിശോധിക്കണമെന്ന് യൂ ഡി എഫ് മെമ്പർമാർ ആവശ്യപ്പെട്ടു.

Related posts

Leave a Comment