സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയടക്കം 10 നേതാക്കള്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയടക്കം 10 നേതാക്കള്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിരഞ്ഞെടുപ്പിലെ വീഴ്ചയെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി നടന്ന മാരത്തണ്‍ യോഗത്തിലാണ് തീരുമാനം. പെരുമ്ബാവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം തുടങ്ങി നിയമസഭാ മണ്ഡലങ്ങളിലെ നേതാക്കള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഈ മാസം പത്തിന് മുന്‍പ് മറുപടി നല്‍കണം. വിശദീകരണത്തില്‍ 15 ന് മുമ്ബ് അന്തിമ നടപടിയുണ്ടാകും.ഇന്നലെ രാവിലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റിലും ഉച്ചതിരിഞ്ഞ് നടന്ന ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന്‍ പങ്കെടുത്തു.

Related posts

Leave a Comment