Connect with us
,KIJU

Delhi

സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നത്; പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ

Avatar

Published

on

ന്യൂഡൽഹി: വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ. സമൂഹത്തിൽ ഭിന്നിപ്പ്‌ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ്‌ സിപിഎം ശ്രമിക്കുന്നത്‌. സർക്കാരിന്റെ ഭരണ പരാജയം മറയ്ക്കാനാണ്‌ സിപിഎം വിവാദം ആളിക്കത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്‌ ഡൽഹിയിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

Advertisement
inner ad

സംഘപരിവാർ ചെയ്യുന്നത്‌ പോലെ സമൂഹത്തിൽ ഭിന്നിപ്പ്‌ ഉണ്ടാക്കാനാണ്‌ സി.പി.എം ശ്രമിക്കുന്നത്‌. രാഷ്ട്രിയ മുതലെടുപ്പിനാണ്‌ ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന്‌ ഞാൻ ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച്‌ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി അതിനെ ഗോൾവാൾക്കറുടെ വിചാരധാരയോടാണ്‌ ഉപമിച്ചത്‌ ഗോവിന്ദന്‌ മഹാത്മാ ഗാന്ധിയെയും ഗോൾവാക്കൾറേയും തിരിച്ചറിയാൻ പറ്റില്ലെങ്കിൽ എന്ത്‌ ചെയ്യാൻ പറ്റും? പാർട്ടി സെക്രട്ടറി ആയി ഇരുന്ന്‌ അദ്ദേഹം സി.പി.എമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ട്‌. ഞങ്ങൾ അതിനെ തടസപ്പെടുത്തേണ്ട കാര്യമില്ല. വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സി.പി.എമ്മും നടപ്പാക്കുന്നത്‌. എരിതീയിൽ എണ്ണ ഒഴിക്കണ്ട, വിവാദം ആളിക്കത്തിക്കണ്ട. അത്‌ തീരട്ടെ എന്നാണ്‌ പ്രതിപക്ഷം നിലപാടെടുത്തത്‌. സർക്കാരിന്റെ ഭരണ പരാജയം മറയ്ക്കാനാണ്‌ സി.പി.എം വിവാദം ആളിക്കത്തിക്കുന്നത്‌. പോലീസിന്റെ അവസ്ഥ എന്താണ്‌ ? പോലീസ്‌ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായി നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘം പോലീസിനെ ഹൈജാക്ക്‌ ചെയ്തിരിക്കുന്നു. സ്ത്രീകളെ അധിക്ഷേപിച്ചു എന്നതിന്റെ
പേരിൽ സി.പി.എം നേതാക്കൾക്കെതിരെ പാർട്ടി നടപടി എടുക്കുന്നു. സ്ത്രീകളെ അധിഷേപിച്ചാൽ പോലീസ്‌ കേസ്‌ വേണ്ടെ? സംസ്ഥാന സെക്രട്ടറിക്ക്‌ ഉൾപ്പെടെയുള്ളവർ കിട്ടിയ പരാതികൾ പോലീസിന്‌ കൈമാറണം. ഇപ്പോൾ തൃശൂരിലെ DYFI നേതാവിന്‌ എതിരെ പാർട്ടി നടപടി എടുക്കുന്നു. പാർട്ടി നടപടി എടുത്താൽ സ്ത്രീകളെ അധിക്ഷേപിച്ച കേസ്‌ ഇല്ലാതാകുമോ?
രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക്‌ സംസ്ഥാനം കൂപ്പുകുത്തുന്നു. ധൂർത്തിന്‌ ഒരു കുറവും ഇല്ല. സപ്പെകോ അടച്ചു പൂട്ടുന്നതിന്റെ വക്കിലാണ്‌. ഉന്നരു വിദ്യാഭ്യാസ രംഗം തകർത്തു, തരിപ്പണമാക്കി. പരിതാപകരമായി മാറിയ കേരളത്തിലെ ഭരണരംഗം പൊതു സമൂഹത്തിൽ ചർച്ചയാകാതിരിക്കാൻ സി.പി.എം വർഗീയത ചർച്ച ചെയ്യുന്നു. വർഗീയ വാദികൾക്ക്‌ ആയുധം കൊടുത്തിട്ട്‌ അവരുമായി ഏറ്റുമുട്ടുകയാണ്‌ സി.പി.എം.

വിശ്വാസത്തെ ഹനിക്കുന്ന സ്പീക്കറുടെ പ്രസംഗം ആളിക്കത്തിച്ചത്‌ സി.പി.എമ്മാണ്‌ . വിഷയം കെട്ടടങ്ങണമെന്നാണ്‌ പ്രതിപക്ഷം ആഗ്രഹിക്കുന്നത്‌. സ്പീക്കർ അത്‌ തിരുത്തി കഴിഞ്ഞാൽ പ്രശ്നം തീർന്നു. വിശ്വാസം വിശ്വാസത്തിന്റെ വഴിക്ക്‌ പോകട്ടെ. അതിനെ ശാസ്ത്രവുമായി കൂട്ടുകെട്ടുന്നത്‌ ഉചിതമല്ല. ഇതൊരു സങ്കിർണ്ണുമായ സമൂഹമാണ്‌. തക്കം പാർത്ത്‌ ആളുകൾ ഇരിക്കുകയാണ്‌. എരിതീയിൽ എണ്ണ ഒഴിച്ച്‌ ആളികത്തിക്കുന്നവർക്കൊപ്പം സി.പി.എം എന്തിനാണ്‌ നിൽക്കുന്നത്‌. സംഘപരിവാറും സി.പി.എമ്മും ഒരേ വഴിയിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. വീണ്ടും വാശി പിടിച്ച്‌ പോകേണ്ട കാര്യം സി.പി.എമ്മിനില്ല. തീപ്പൊരി വീണാൽ ആളിക്കത്തുന്ന കാലമാണെന്ന്‌ എല്ലാവരും മനസിലാക്കണം. ഇത്തരം വിഷയങ്ങളുടെ മറവിൽ ഭരണപരാജയം മറച്ചു വയ്ക്കാനാണ്‌ സി.പി.എം ശ്രമം. മറ്റൊരു ചർച്ചയിലേക്ക്‌ പോകാൻ അവർ ആഗഹിക്കുന്നില്ല. അങ്ങനെ വന്നാൽ സർക്കാർ പ്രതികൂട്ടിൽ നിൽക്കുന്ന അവസ്ഥവരും.

Advertisement
inner ad

Advertisement
inner ad

Delhi

സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

Published

on

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.

Continue Reading

Delhi

എയര്‍ ഇന്ത്യാ പൈലറ്റ് വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

ന്യൂഡൽഹി: എയര്‍ ഇന്ത്യാ പൈലറ്റ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ‌്‌ട്ര വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുഴഞ്ഞു വീണ ക്യാപ്‌ടൻ ഹിമാനില്‍ കുമാറിന്(37) സഹപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ രാവിലെ 11.30ന് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ആളായിരുന്നു ഹിമാനില്‍.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് പൊലീസുകാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

Published

on

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീയും രണ്ട് പൊലീസുകാരും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കാങ്പോക്പി ജില്ലയുടെയും ഇംഫാല്‍ വെസ്റ്റിന്റെയും അതിര്‍ത്തിയിലുള്ള കാങ്ചുപ്പ് ഹില്‍, കോട്രുക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികളും തമ്മിലായിരുന്നു വെടിവയ്പ്പ്. രണ്ട് പൊലീസുകാരും ഒരു സ്ത്രീയും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റതായി ഗ്രാമവാസികള്‍ പറഞ്ഞു.പരിക്കേറ്റവരില്‍ ഏഴുപേര്‍ ലാംഫെലിലെ റിംസ് ആശുപത്രിയിലും മൂന്ന് പേര്‍ ഇംഫാലിലെ രാജ് മെഡിസിറ്റിയിലും ചികിത്സയിലാണ്. റിംസില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാങ്പോക്പി ജില്ലയില്‍ നിന്ന് രണ്ട് കൗമാരക്കാരെ കാണാതായതിന് പിന്നാലെ ഇംഫാല്‍ താഴ്‌വരയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരുന്നു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്.

Advertisement
inner ad
Continue Reading

Featured