സിപിഐ എമ്മിന്റെ ഒത്താശ ; മുനിസിപ്പൽ കൗൺസിലറെ കള്ള കേസിൽ കുടുക്കി ജയിലിലടക്കാൻ പോലീസ് ശ്രമം ; ഒടുവിൽ ജാമ്യം അനുവദിച്ച് കോടതി

മുവാറ്റുപുഴ :കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസ് തകർത്ത സംഭവത്തിൽ സമാധാനമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് നേരെ ആസൂത്രിതമായി അക്രമം നടത്തിയ സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകളുടെ കല്ലേറിൽ പുത്തൻകുരിശ് ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ അനാവശ്യമായി യൂത്ത് കോൺഗ്രസ് നേതാക്കൻമാരെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ സിപിഐഎം പോലീസ് പദ്ധതി പാളി.

മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്റുമായ
അമൽ ബാബുവിനെതിരെയാണ് കള്ള കേസുമായി പോലീസ് രംഗത്തുവന്നത്.കൂടാതെ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് ഇട്ട് ജയിലിലടക്കാൻ സിപിഎം ഗൂഢാലോചന പോലീസുമായി ചേർന്ന് നടത്തിയിരിക്കുന്നത്.

സംഘർഷമുണ്ടായ ദിവസം പോലീസുകാരെ കല്ലെറിഞ്ഞത് സിപിഎം ഏരിയാകമ്മിറ്റി ഓഫീസിൽ നിന്ന് ആണെന്ന് ദൃശ്യമാധ്യമങ്ങളുടെ വീഡിയോയിൽ നിന്നും പകൽ പോലെ വ്യക്തമാണെന്ന് ഇരിക്കെ.കല്ലേറിൽ പ്രതിരോധം മാത്രം തീർത്ത യൂത്ത് കോൺഗ്രസ്‌ സഹപ്രവർത്തകരെ
കള്ളക്കേസിൽ കുടുക്കുന്ന പോലീസ് പദ്ധതിക്ക് എതിരെ ശക്തമായി നിയമ നടപടിയുമായി യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ഉണ്ടാവുമെന്ന് പ്രസിഡന്റ് സമീർ കോണിക്കൽ അറിയിച്ചു.

Related posts

Leave a Comment