പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം ; ശ്രീജ നെയ്യാറ്റിൻകര

പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം എന്ന് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. തിരുവല്ലയിൽ പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ നഗ്ന ചിത്രം എടുത്ത് പ്രചരിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സജിമോൻ അടക്കം 10 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജയുടെ പ്രതികരണം.

ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

യുവതിയെ കാറിൽ കയറ്റി മയക്കി കിടത്തി പീഡിപ്പിക്കുക. അവരുടെ നഗ്ന ചിത്രങ്ങൾ പകർത്തുക. എന്നിട്ടവരുടെ ചിത്രങ്ങൾ പുറത്ത് വിടാതിരിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തുക. ഇത് ചെയ്ത സജിമോൻ സി പി ഐ എം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയാണ്. രണ്ടാം പ്രതി നാസർ ഡി വൈ എഫ് ഐ നേതാവാണ്. ഈ സജിമോൻ പുലിയാണ് കേട്ടാ മറ്റൊരു യുവതിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയിട്ട് ഡി എൻ എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൂടെയാണ് .

എനിക്ക് ഒരത്ഭുതവും തോന്നുന്നില്ല പെണ്ണുങ്ങളെ തലങ്ങും വിലങ്ങും വെടി വിളിച്ച്‌ നടക്കുക.,ലൈംഗികാധിക്ഷേപം നടത്തുക ഇതൊക്കെയാണ് സി പി ഐ എം സംസ്കാരം അഥവാ പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി പി ഐ എം എന്ന് മനസ്സിലാക്കാൻ അധിക ദൂരം ഒന്നും പോണ്ട . കഴിഞ്ഞ കുറച്ചു നാളുകളായി നാളത്തെ മറ്റൊരു സജിമോനായ ആ റെജി ലൂക്കോസിന്റെ ചാനൽ ചർച്ചയും അയാളുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും ഒന്ന് കണ്ണോടിച്ചാൽ മതി. അനുപമ – അജിത് മാരെ പിന്തുണയ്ക്കുന്ന എം എൽ എ കെ കെ രമയടക്കമുള്ള ഓരോ സ്ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്ന സൈബർ ആക്രമണം മാത്രം ശ്രദ്ധിച്ചാൽ മതി. ആ തെറി വീരൻമാരെല്ലാം നാളത്തെ സജിമോന്മാരാണ് എന്ന് നിസംശയം പറയുന്നു. അഥവാ പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ. നമ്മുടെ പുരോഗമനമൊക്കെ മികച്ച ഒരിതാണ്.

Related posts

Leave a Comment