National
ഭാര്യക്ക് ഗർഭം ധരിക്കാനാവില്ലെന്ന കാരണത്താൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് കോടതി
ഭാര്യക്ക് ഗർഭം ധരിക്കാനാവില്ലെന്ന കാരണത്താൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് കോടതി. ഭാര്യയ്ക്ക് ഗർഭം ദരിക്കാനാവാത്തതിനാൽ വിവാഹ മോചനം നൽകണം എന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി പാട്ന ഹൈകോടതി തള്ളി.
ഈ ആവശ്യം നേരത്തെ തള്ളിയ കുടുംബ കോടതിയുടെ വിധിക്കെതിരെയാണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്. അതേസമയം ഭാര്യക്ക് ഗർഭം ധരിക്കാനാവില്ലെന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യക്ക് അണ്ഡാശയത്തിൽ സിസ്റ്റ് വളരുന്നതിനാൽ ഗർഭം ധരിക്കാനാവുന്നില്ലെന്നായിരുന്നു യുവാവിന്‍റെ പരാതി. ഇതു കാരണം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ തനിക്ക് ഹിന്ദു വിവാഹനിയമപ്രകാരം വിവാഹമോചനം വേണമെന്നായിരുന്നു ആവശ്യം.
എന്നാൽ, ഇത്തരമൊരു സാഹചര്യമുണ്ടാകുമ്പോൾ പരസ്പരം സഹകരിക്കുകയും ഈ പ്രതിസന്ധി ഒരുമിച്ച് നേരിടുകയുമാണ് ദമ്പതികൾ ചെയ്യേണ്ടതെന്ന് ജസ്റ്റിസുമാരായ ജിതേന്ദ്ര കുമാർ, പി.ബി. ബജാന്ദ്രി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
Featured
കെ. ചന്ദ്രശേഖർ റാവുവിനു വീണു പരുക്കേറ്റു

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനു വീണു പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കാൽ വഴുതി വീണതിനെ തുടർന്നാണ് കെസിആറിനെ ഹൈദരാബാദിലെ യശോദ ആശുപത്രിയിലേക്കു മാറ്റിയത്. എരവള്ളിയിലെ ഫാം ഹൗസിൽ വച്ചാണ് സംഭവം. മുൻ മുഖ്യമന്ത്രിയെ ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെസിആറിന്റെ മകളും മുൻ എംപിയുമായ കവിത കൽവകുന്ത്‌ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Featured
നാലു കേന്ദ്ര മന്ത്രിമാർക്ക് അധിക ചുമതല

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, രേണുക സിംഗ് എന്നിവർ രാജി വച്ച സാഹചര്യത്തിൽ നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി. അർജ്ജുൻ മുണ്ടക്ക് കൃഷിമന്ത്രാലയത്തിന്റെ ചുമതല നൽകി. സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെയും രാജീവ് ചന്ദ്രശേഖറിന് ജൽ ശക്തി മന്ത്രാലയത്തിന്റെയും ചുമതല നൽകി. മറ്റൊരു സഹമന്ത്രി ഭാരതി പർവീന് ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് അധികമായി നൽകിയത്. മന്ത്രിസഭയുടെ പുനഃസംഘടന ഉടനുണ്ടാവുമെന്ന അഭ്യൂഹം ശക്തമാണ്.
Featured
രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ ഇന്ന്: സോണിയയും രാഹുലും പങ്കെടുക്കും

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ഇന്നു ചുമതലയേൽക്കുന്ന രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡിയാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്.
കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി ദയനീയ പരാജയം നേരിടുകയും 39 സീറ്റുകൾ മാത്രം നേടുകയും ചെയ്തു. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുമ്പ് തന്നെ കെസിആർ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് നേതാക്കളുടെ ഒരു സംഘം തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനെ കണ്ടു.
തെലങ്കാന മുഖ്യമന്ത്രി എന്ന നിലയിൽ, കോൺഗ്രസ് പാർട്ടി പ്രചാരണ വേളയിൽ ആറ് ഉറപ്പുകളാണ് രേവന്ത് റെഡ്ഡി ജനങ്ങൾക്കു നൽകിയത്. ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകർക്കും കുടിയാൻ കർഷകർക്കും പ്രതിവർഷം 15,000 രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തെലങ്കാന സമര പോരാളികൾക്ക് 250 ചതുരശ്ര യാർഡ് പ്ലോട്ടുകൾ അനുവദിക്കൽ എന്നിവയും ഈ ഉറപ്പുകളിൽ ഉൾപ്പെടുന്നു. ഇതെല്ലാം സമയ ബന്ധിതമായി നടപ്പാക്കുമെന്ന് രേവന്ത് റെഡ്ഡി മാധ്യമങ്ങളോടു പറഞ്ഞു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kottayam2 days ago
അല് മുക്താദിര് ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login